നടി നിക്കി ഗൽറാണിയും തെലുഗു നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി

നടി നിക്കി ഗൽറാണിയും തെലുഗു നടന്‍ ആദി പിനിഷെട്ടിയും വിവാഹിതരായി. ഹിന്ദു ആചാര പ്രകാരം അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചെന്നൈയിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. തെലുഗു താരങ്ങളായ നാനി, സുന്‍ദീപ് കിഷന്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

 


ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. മാര്‍ച്ച് 24-നായിരുന്നു വിവാഹനിശ്ചയം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 1983-യിലൂടെയാണ് നിക്കി മലയാളത്തിലെത്തിയത്. തുടര്‍ന്ന് വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളില്‍ അഭിനയിച്ചു. മേരി ആവാസ് സുനോയാണ് നിക്കിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 'വിരുന്ന്' ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം.

 


2015ല്‍ പുറത്തിറങ്ങിയ തെലുഗു ചിത്രം 'മലുപ്പി'ലൂടെയാണ് ഇരുവരും സൗഹൃദത്തിലാകുന്നത്. ശേഷം 'മരഗാഥ നാണയം' എന്ന ചിത്രത്തില്‍ നായികാനായകന്‍മാരായി അഭിനയിച്ചു. കോവിഡ് ലോക്ക് ഡൗണ്‍ കാലത്താണ് ഇരുവരും അടുപ്പത്തിലാകുന്നതെന്ന് നിക്കി ഈയടുത്ത് മനസ്സുതുറന്നിരുന്നു. തമിഴ്-തെലുഗ് ചിത്രം ക്ലാപ്പ് ആണ് ആദിയുടേതായി പുറത്തുവന്ന അവസാനം ചിത്രം.

Tags:    
News Summary - Nikki Galrani and Aadhi Pinisetty get married

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.