'നേരറിയും നേരത്ത്' മേയ് 30ന്

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്ല, സ്വതിദാസ് പ്രഭു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വേണി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ എസ് ചിദംബരകൃഷ്ണൻ നിർമിച്ച്, രഞ്ജിത്ത് ജി. വി. രചനയും സംവിധാനവും നിർവഹിച്ച ചിത്രം 'നേരറിയും നേരത്ത്' മേയ് 30ന് കേരളത്തിലെ തിയറ്ററുകളിലെത്തുന്നു.

ഒരു സമ്പന്ന കുടുംബത്തിലെ അംഗവും പ്രമുഖ വ്യവസായി രാഘവൻ നമ്പ്യാരുടെ മകളുമാണ്, എം.ബി.ബി.എസ് വിദ്യാർഥിനി യായ അപർണ. ഒരു മിഡിൽ ക്ലാസ്സ്‌ ക്രിസ്ത്യൻ കുടുംബത്തിലെ സണ്ണിയുമായി അപർണ പ്രണയത്തിലാണ്. അതിനെ തുടർന്ന് പല ഭാഗത്തു നിന്നും എതിർപ്പുകൾ ഉണ്ടാകുന്നു. പെട്ടെന്ന് അശ്വിൻ എന്ന ചെറുപ്പക്കാരൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. പിന്നെ അവൾ നേരിടുന്നത് ഞെട്ടിക്കുന്ന ദുരന്തമാണ്. അതിന് കാരണമായവരെ തന്‍റേതായ രീതികളിലൂടെ അപർണ നേരിടുന്നിടത്ത് കഥാഗതി കൂടുതൽ സങ്കീർണവും ഉദ്വേഗവും നിറഞ്ഞതാകുന്നു.

എസ്. ചിദംബരകൃഷ്ണൻ, രാജേഷ് അഴിക്കോടൻ, എ. വിമല, ബേബി വേദിക, നിഷാന്ത് എസ്. എസ്, സുന്ദരപാണ്ഡ്യൻ, ശ്വേത വിനോദ് നായർ, അപർണ വിവേക്, ഐശ്വര്യ ശിവകുമാർ, നിമിഷ ഉണ്ണികൃഷ്ണൻ, കലസുബ്രമണ്യൻ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കോ - പ്രൊഡ്യൂസർ, ഫിനാൻസ് കൺട്രോളർ - എ. വിമല, ഛായാഗ്രഹണം - ഉദയൻ അമ്പാടി, എഡിറ്റിങ് - മനു ഷാജു, ഗാനരചന - സന്തോഷ് വർമ, സംഗീതം - ടി. എസ്. വിഷ്ണു, ആലാപനം - രഞ്ജിത്ത് ഗോവിന്ദ്, ഗായത്രി രാജീവ്, ദിവ്യ നായർ, പശ്ചാത്തലസംഗീതം - റോണി റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ - കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബിനീഷ് ഇടുക്കി, കല - അജയൻ അമ്പലത്തറ, കോസ്റ്റ്യും - റാണ പ്രതാപ്, ചമയം - അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, സഹസംവിധാനം - അരുൺ ഉടുമ്പുൻചോല, ബോബി, സംവിധാന സഹായികൾ - അലക്സ് ജോൺ, ദിവ്യ ഇന്ദിര, വിതരണം - ശുഭശ്രീ സ്റ്റുഡിയോസ്, ഡിസൈൻസ് - റോസ്മേരി ലില്ലു, സ്റ്റിൽസ് - നൗഷാദ് കണ്ണൂർ, പി.ആർ.ഒ - അജയ് തുണ്ടത്തിൽ

Tags:    
News Summary - nerariyum nerath movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.