മലയാള സിനിമയിലെ അഞ്ചു സംവിധായകര്‍ ഒരു സിനിമയില്‍ എത്തുന്നു. നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന 'രണ്ടാംയാമം' എന്ന ചിത്രത്തിലാണ് ഇവർ ഒരുമിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിന്റെ സംവിധായകനാണ്. രാജസേനനാണ് മറ്റൊരു സംവിധായകന്‍. ജോയ് മാത്യുവാണ് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രണ്ടാംയാമത്തില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്. മമ്മൂട്ടി നായകനായ പ്രയ്‌സ് ദി ലോര്‍ഡ്, സുരേഷ് ഗോപി നായകനായ രുദ്ര സിംഹാസനം, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഷിബു ഗംഗാധരനാണ് ഈ ചിത്രത്തിന്റെ മുഖ്യ സംവിധാന സഹായിയായി പ്രവര്‍ത്തിക്കുന്നത്.
ആചാരങ്ങളിലും വിശ്വാസങ്ങളിലും നിഷ്‌കര്‍ഷ പുലര്‍ത്തുന്ന ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിന്റെ ഉള്ളറകളിലേക്കാണ് നേമം പുഷ്പരാജ് രണ്ടാം യാമത്തിലൂടെ കടന്നു ചെല്ലുന്നത്. ഈ തറവാട്ടിലെ ഇരട്ടകളായ രണ്ടു സഹോദരങ്ങളുടെ ആശയസംഘര്‍ഷങ്ങളാണ് സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സാസ്വികയാണ് ചിത്രത്തിലെ നായിക. രേഖ, സുധീര്‍ കരമന, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹന്‍, രശ്മി സജയന്‍ ,പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
ഗൗരീശങ്കരം, ബനാറസ്, കുക്കിലിയാർ എന്നീവയാണ് നേമം പുഷ്പരാജ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.
തിരക്കഥാ- ആര്‍.ഗോപാല്‍. ക്രിയേറ്റീവ്‌സ്‌ക്രിപ്റ്റ്- കോണ്‍ട്രിബ്യൂട്ടര്‍, പ്രശാന്ത് വടകര.സംഗീതം - മോഹന്‍ സിതാര. എഡിറ്റിംഗ് -വി.എസ്.വിശാല്‍. കലാസംവിധാനം -ത്യാഗു. മേക്കപ്പ് - പട്ടണം റഷീദ് - പട്ടണം ഷാ. കോസ്റ്റ്യം ഇന്ദ്രന്‍സ് ജയന്‍. പ്രൊഡക്ഷന്‍ മാനേജര്‍ -ഹരീഷ് കോട്ട വട്ടം. എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ -രാജേഷ് മുണ്ടക്കല്‍. ഫിനാന്‍സ് കണ്‍ടോളര്‍- സന്തോഷ് ബാലരാമപുരം. പ്രൊഡക്ഷന്‍ - കണ്‍ട്രോളര്‍- പ്രതാപന്‍ കല്ലിയൂര്‍. പ്രൊജക്റ്റ് ഡിസൈനര്‍- എ.ആര്‍.കണ്ണന്‍. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍.ഗോപാല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മണ്ണാര്‍ക്കാട്ടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു. വാഴൂര്‍ ജോസ്. ഫോട്ടോ - ജയപ്രകാശ് അതളൂര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.