സിനിമയിലെ പോലെയല്ല രൺബീർ യഥാർഥ ജീവിതത്തിൽ, മകൾ ജനിച്ചതിന് ശേഷം ഒരുപാട് മാറി; അമ്മ നീതു കപൂർ

ൺബീർ കപൂർ മികച്ച പിതാവാണെന്ന് അമ്മയും നടിയുമായ നീതു കപൂർ. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അച്ഛനായതിന് ശേഷം ഒരുപാട് മാറിയെന്നും പിതാവ് ഋഷി കപൂറിനെ പോലെയല്ല രൺബീറെന്നും നീതു കൂട്ടിച്ചേർത്തു.

'അച്ഛനായതിന് ശേഷം രൺബീർ ഒരുപാട് മാറി. വളരെ കരുതലുള്ള വ്യക്തിയാണ്. അവൻ പിതാവ് ഋഷി കപൂറിനെ പോലെയല്ല. അദ്ദേഹത്തിന് മക്കളുമായി അധികം അടുപ്പമില്ലായിരുന്നു. റാഹയെ ആദ്യമായി കൈയിലെടുത്തപ്പോൾ രൺബീറിന്റെ മുഖമൊന്ന് കാണണമായിരുന്നു. വളരെ ആവേശഭരിതനായിരുന്നു. ഏറ്റവും നല്ല പിതാവാണ്. സിനിമയിൽ കാണുന്ന രൺബീർ അല്ല യഥാർഥ ജീവിതത്തിൽ.  അവൻ കാര്യങ്ങളോടൊന്നും   അത്രയധികം  പ്രതികരിക്കാറില്ല'-നീതു കപൂർ പറഞ്ഞു

മകളുമായുള്ള അടുപ്പത്തെക്കുറിച്ച് രൺബീർ കപൂറും അഭിമുഖത്തിൽ സംസാരിച്ചു . മകൾക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്. മറ്റൊന്നും  ചെയ്യാൻ തോന്നുന്നില്ല. വീട്ടിൽ നിന്ന് ജോലിക്ക് പോകാൻ പോലും ഇപ്പോൾ ആഗ്രഹമില്ല.  ജീവിതത്തിൽ മുമ്പ്  ഒരിക്കലും ഇങ്ങനെ തോന്നിയിട്ടില്ല. എന്നെയും സഹോദരി റിദ്ദിമയെയും കുറിച്ച് അമ്മക്ക് എങ്ങനെ തോന്നിയെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്' -രൺബീർ വ്യക്തമാക്കി.

സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത അനിമലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രൺബീർ കപൂർ ചിത്രം . ബോബി ഡിയോൾ, രശ്മിക മന്ദാന, ട്രിപ്റ്റി ദിമ്രി, അനിൽ കപൂർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനിമൽ പാർക്ക്, രാമായണം, ലവ് ആൻഡ് വാർ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന രൺബീർ ചിത്രങ്ങൾ.

Tags:    
News Summary - Neetu Kapoor On Ranbir Kapoor's Bond With His Daughter Raha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.