നീതി നിക്ഷേധിക്കപ്പെട്ട മനുഷ്യരുടെ പോരാട്ടത്തിന്റെ കഥ 'നീതി'; റിലീസിങ് തീയതി പുറത്ത്

ന്ത്യൻ പൗരന്റെ തുല്യ നീതിയുടെ ലംഘനങ്ങളെ ആസ്പദമാക്കി നീതി നിക്ഷേധിക്കപ്പെട്ട യഥാർഥ മനുഷ്യരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന 'നീതി' നവംബർ 17ന് തിയറ്ററുകളിൽ എത്തും.ഡോ. ജെസ്സി കുത്തനൂരിന്റെ കിച്ചൂട്ടന്റെ അമ്മ, എന്നിലെ നീ, മുഖമറിയാത്തവൻ തുടങ്ങിയ മൂന്ന് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് ചിത്രം. ആൽവിൻ ക്രീയേഷൻസിന്റെ ബാനറിൽ, മഹേഷ് ജെയിൻ, അരുൺ ജെയിൻ, വിനീത് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇന്ത്യയിൽ സ്വതന്ത്രമായി ജീവിക്കാനുള്ള നീതി നിക്ഷേധിക്കപ്പെട്ട 3 വിഭാഗക്കാരുടെ കഥ പറയുന്ന ആന്തോളജി വിഭാഗത്തിൽ പെട്ട സിനിമയാണ് "നീതി". ഒട്ടേറെ പുതുമകൾ അവകാശപ്പെടുന്ന സിനിമ പ്രമേയം കൊണ്ടും, വൈവിധ്യം കൊണ്ടും മലയാള സിനിമ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

അഞ്ച് ഗാനങ്ങൾ ആണ് ഈ സിനിമയിലുള്ളത്. മുരളി എസ് കുമാർ, അഖിലേഷ് എന്നിവർ രചന നിർവ്വഹിച്ച നീതി എന്ന സിനിമയിൽ കൃഷ്ണ പ്രസാദ്, വിഷ്ണു ഭാസ് എന്നിവർ ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. "അപ്പോത്തിക്കിരി " ഫെയിം ഷെയ്ക്ക് ഇലാഹി പാശ്ചാത്തല സംഗീതം നിർവ്വഹിച്ചിരിക്കുന്നു.

ബിനോജ് കുളത്തൂർ, ടി പി കുഞ്ഞി കണ്ണൻ, ലതാ മോഹൻ,ശ്രീ കുട്ടി നമിത, വിജീഷ്പ്രഭു, വർഷാ നന്ദിനി, മാസ്റ്റർ ഷഹൽ, ആശ പാലക്കാട്,രജനി , ബിനോയ് , രമ്യാ , മാസ്റ്റർ ശ്രാവൺ , വിജീഷ് കുമാരിലൈല, നന്ദന ആനന്ദ്, അശ്വിൻ, വൈഷണവ് , അനുരുദ്ധ് മാധവ്, അഖിലേഷ് രാമചന്ദ്രൻ, അനീഷ് ശ്രീധർ, കവിത, താര രാജു , അക്ഷയ, ബേബി കൽപ്പാത്തി, ഷീന പെരുമാട്ടി,സുചിത്ര ,ഉണ്ണിമായ,റീന ശാന്തൻ , ഉദയ പ്രകാശൻ , ഷാനിദാസ് , പ്രസാദ്, സിദ്ധിക്ക്, വേലായുധൻ, മുരുകൻ, ഉണ്ണി തിരൂർ, ദേവദാസ് , ഷിബു വെട്ടം സന്തോഷ് തിരൂർ തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിര അഭിനയിക്കുന്നു.

ചിത്രീകരണം, പാലക്കാട് - കുത്തനൂർ, തൃശൂർ, നെന്മാറ, മംഗലംഡാം, ഒലിപ്പാറ, ഒലവക്കോട്, പുള്ള് , തളിക്കുളം, നെല്ലിയാംമ്പതി, ധോണി, മലമ്പുഴ , കവ, കീഴാറ്റൂർ എന്നിവിടങ്ങളിലായി നടന്നു.

Tags:    
News Summary - Neethi Movie Releasing Date Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.