സ്ത്രീയും പുരുഷനും തുല്യരല്ല; കാരണം പുരുഷൻമാർക്ക് ഗർഭം ധരിക്കാൻ കഴിയില്ല, ഫെമിനിസം തെറ്റ് -നീന ഗുപ്ത

സ്ത്രീയും പുരുഷനും തുല്യരാണ് എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് നടി നീന ഗുപ്ത. കാരണം പുരുഷൻമാർക്ക് സ്ത്രീകളെ പോലെ ഗർഭം ധരിക്കാൻ സാധിക്കില്ലെന്നും ജീവിതത്തിൽ സ്ത്രീകള്‍ക്ക് പുരുഷന്മാരെ ആവശ്യമുണ്ടെന്നും താരം അടുത്തിടെ നൽകിയ അഭിമുഖത്തിനിടെ പറഞ്ഞു. അതിനാൽ ഫെമിനിസം വ്യർഥമാണെന്നും നീന ഗുപ്ത സൂചിപ്പിച്ചു.

''വ്യർഥമായ ഫെമിനിസത്തിലും സ്ത്രീകളും പുരുഷന്മാരും തുല്യരാണ് എന്ന ചിന്തയിലും ഞാൻ വിശ്വസിക്കുന്നില്ല. പകരം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിലും നിങ്ങളുടെ ജോലിയിലും ശ്രദ്ധിക്കൂ. നിങ്ങള്‍ ഒരു വീട്ടമ്മയാണെങ്കില്‍ കൂടി അതിനെ മോശമായി കാണരുത്. അതൊരു പ്രധാനപ്പെട്ട കടമയാണ്. ആത്മാഭിമാനം ഉയര്‍ത്തുകയാണ് വേണ്ടത്. നിങ്ങള്‍ സ്വയം ചെറുതാണെന്ന് ചിന്തിക്കരുത്. സ്ത്രീയും പുരുഷനും തുല്യരല്ല. പുരുഷന്‍ എന്ന് മുതല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ''- നീന ഗുപ്ത പറഞ്ഞു.

സ്ത്രീകള്‍ക്ക് ജീവിക്കാന്‍ പുരുഷന്മാര്‍ ആവശ്യമാണെന്നും താരം പറഞ്ഞു. ഒരിക്കൽ എനിക്ക് രാവിലെ ആറ് മണിക്ക് വിമാനത്തില്‍ പോകേണ്ടതുണ്ട്. ആ സമയത്ത് എനിക്ക് ബോയ്ഫ്രണ്ട് ഇല്ല. നാല് മണിക്ക് വീടിന് പുറത്തിറങ്ങിയപ്പോള്‍ നല്ല ഇരുട്ടാണ്. ഒരാള്‍ എന്നെ പിന്തുടരാന്‍ തുടങ്ങി. തിരിച്ച് വീട്ടിലേക്ക് പോയതിനാല്‍ എനിക്ക് ഫ്‌ളൈറ്റ് കിട്ടിയില്ല. അടുത്ത ദിവസം അതേ ഫ്‌ളൈറ്റ് തന്നെ ഞാന്‍ ബുക്ക് ചെയ്തു. പക്ഷേ ആണ്‍ സുഹൃത്തിന്റെ വീട്ടിലാണ് നിന്നത്. അദ്ദേഹം എന്നെ കൊണ്ടുപോയി വിട്ടു. എനിക്ക് പുരുഷനെ ആവശ്യമാണ്.- നീന ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Neena Gupta doesn't believe in 'faltu feminism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.