ഉണ്ണി മുകുന്ദൻ നരേന്ദ്രമോദിയാകുന്നു; ബയോപിക് ഒരുങ്ങുന്നത് ഇംഗ്ലീഷ് ഉൾപ്പെടെ ഏഴു ഭാഷകളിൽ, ഫസ്റ്റ് ലുക്ക് പുറത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ജന്മദിനത്തിൽ പുതിയ സിനിമ പ്രഖ്യാപനവുമായി സിൽവർ കാസ്റ്റ് ക്രിയേഷൻസ്. നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ മലയാളി നടൻ ഉണ്ണി മുകുന്ദനാണ് മോദിയായി വേഷമിടുന്നത്.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് 'മാ വന്ദേ' എന്നാണ് പേര് നൽകിയിരിക്കുന്നത്. സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി നിർമിക്കുന്ന ചിത്രത്തിന് രചനയും സംവിധാനവും നിർവഹിക്കുന്നത് ക്രാന്തി കുമാർ സി.എച്ചാണ്.

ഛായാഗ്രാഹകൻ കെ.കെ സെന്തിൽ കുമാർ, സംഗീത സംവിധായകൻ രവി ബസ്രൂർ, എഡിറ്റർ ശ്രീകർ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ എന്നിവർ അടങ്ങുന്നതാണ് അണിയറ പ്രവർത്തകർ. കുട്ടിക്കാലം മുതൽ പ്രധാനമന്ത്രി ആകുന്നതുവരെയുള്ള മോദിയുടെ യാത്രയാണ് ഈ സിനിമയിലൂടെ പറയുന്നത്.  മോദിയുടെ മാതാവ് ഹീരാബെനുമായുള്ള  ബന്ധവും ആഴവും ചിത്രത്തിലൂടെ പറയുമെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിച്ചു. 

രാജ്യാന്തര നിലവാരത്തിൽ അത്യാധുനിക വിഎഫ്എക്സ്, രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെ വൈദഗ്ദ്ധ്യം എന്നിവ ഉപയോഗിച്ചാണ് ചിത്രം ഒരുക്കുന്നതെന്ന് നിർമാതാക്കൾ പറഞ്ഞു.  പ്രധാനമന്ത്രിക്കുള്ള ജന്മദിനാശംസക്കൊപ്പം ഉണ്ണിമുകുന്ദനും പുതിയ സിനിമ പ്രഖ്യാപനം നടത്തി.



നേരത്തെ, വിവേക് ഒബ്‌റോയിയെ നായകനാക്കി നരേന്ദ്ര മോദി ബിയോപിക് ഇറങ്ങിയെങ്കിലും ബോക്സ് ഓഫീസിൽ കനത്ത തിരിച്ചടി നേരിട്ടു. 

Tags:    
News Summary - Narendra Modi biopic coming with Unni Mukundan in the lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.