ശതാഭിഷിക്തനായ മലയാളത്തിന്‍റെ ഗാനഗന്ധർവ്വൻ ഡോ. കെ ജെ യേശുദാസിന് പ്രണാമമർപ്പിച്ച് അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ശതാഭിഷേക ഗാനമാണ് "നാദബ്രഹ്മമേ". എം.എസ് ക്രിയേഷൻസിൻന്‍റെ ബാനറിൽ മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നാദബ്രഹ്മമേ ഒരുക്കുന്നത്. ഇതിൽ മലയാളം, തമിഴ് പതിപ്പുകൾ ഉടൻ റിലീസാകും. മടവൂർ സുരേന്ദ്രനാണ് നിർമ്മാണവും മലയാളം പതിപ്പിന്‍റെ വരികളും രചിച്ചത്. കടയാൽ സത്യരാജാണ് തമിഴ് വരികൾ എഴുതിയത്. കല്ലറ ഗോപനാണ് മലയാളഗാനം ആലപിച്ചത്. ചലച്ചിത്ര സംഗീത സംവിധായകൻ ജി കെ ഹരീഷ്മണിയാണ് സംഗീത സംവിധാനം നിർവഹിച്ചത്. തമിഴ് പതിപ്പ് പാടിയതും ഹരീഷ്മണിയാണ്. അജയ് തുണ്ടത്തിൽ ആണ് പി ആർ ഒ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.