പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താരയെ സംവിധായകനാക്കി മൊ ഇന്‍റർനാഷണൽ എന്‍റർടൈൻമെൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന 'ഐ ആം സോറി' എന്ന സിനിമയുടെ പൂജ കഴിഞ്ഞു. പ്രണയാർദ്രമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായ സംഗീത പ്രണയ ചിത്രമാണിത്. സംവിധാനത്തിനുപുറമേ ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും മോഹൻ സിത്താരയാണ്. ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് അദ്ദേഹത്തിന്‍റെ മകനായ വിഷ്ണു മോഹൻ സിത്താരയാണ്.
മൃദുല വാര്യർ, സുനിൽ സിത്താര, സാലി, ആവണി രതീഷ്, ആദിത്യ വിനോദ് എന്നിവരാണ് ഗായകർ. പൂജയുടെ അന്ന് മൃദുല വാര്യർ പാടി റെക്കോർഡ് ചെയ്ത തമിഴ് ഗാനത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് പ്രദീപ് ശിവശങ്കർ ആണ്. സുരേന്ദ്രൻ ചെമ്പുകാവ്, ഹസീന എസ്. കാനം, അബ്ദുൽ റസാഖ്, ബാബു യേശുദാസ് തുടങ്ങിയവരാണ് മറ്റ് ഗാനരചയിതാക്കൾ. ചിത്രത്തിന്‍റെ നിർമ്മാതാക്കൾ എം.ബി. മുരുകൻ, ബിനോയ് ഇടത്തിനകത്ത്, ജി. പ്രശാന്ത്, മോഹൻ സിത്താര എന്നിവരാണ്. വാർത്താപ്രചരണം-എം.കെ. ഷെജിൻ ആലപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.