ഐശ്വര്യ റായിയുടെ ലുക്കിനെ പരിഹസിച്ച് സെലിബ്രിറ്റി ഷെഫ്; കാവടി പോലെയുണ്ടെന്ന് കമന്റ്

 കാൻ ചലച്ചിത്ര മേളയിലെത്തിയ നടി ഐശ്വര്യ റായ് ബച്ചന്റെ ലുക്കിനെ പരിഹസിച്ച മലേഷ്യൻ സെലിബ്രിറ്റി ഷെഫിനെതിരെ രൂക്ഷ വിമർശനം. നടിയുടെ ലുക്കിനെ 'കാവടി'യുമായിട്ടാണ് താരതമ്യം ചെയ്തത്. 'കാൻ ചലച്ചിത്രമേളയിൽ എത്തിയ മനോഹരിയായ ഐശ്വര്യ റായിയെ കാണുമ്പോൾ എന്താണ് മനസിലേക്ക് ആദ്യമെത്തുന്നത്' എന്ന തലക്കെട്ടോട് കൂടി പോസ്റ്റ് ചെയ്ത ഐശ്വര്യയുടെ കാനിലെ ചിത്രത്തിന് ചുവടെയായിരുന്നു ഷെ‍ഫിന്റെ വിവാദ പരാമർശം. നമസ്‌തേ ബോളിവുഡ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് നടിയുടെ ചിത്രമെത്തിയത്.

'തൈപ്പൂയ നാളിൽ ബട്ടു ഗുഹയിലേക്ക് കാവടിയെടുക്കുന്നത് പോലെയുണ്ടെന്നായിരുന്നു ഷെഫിന്റെ കമന്റ്. ഇദ്ദേഹത്തെ വിമർശിച്ച് നിരവധി പേർ എത്തിയിട്ടുണ്ട്. ഇന്ത്യയിലെ മതപരമായ ഉത്സവമായ തൈപ്പൂയത്തെ താരതമ്യം ചെയ്തത് ശരിയായില്ലെന്നും തികച്ചും അനാവശ്യമാണെന്നും നെറ്റിസൺസ് കമന്റു ചെയ്തു. കൂടാതെ ഷെഫിനെ വിമർശിച്ച് നിരവധി കമന്റുകൾ വരുന്നുണ്ട്.

മലേഷ്യയിലെ പ്രശസ്തമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ബട്ടു ഗുഹാ ക്ഷേത്രം. ഇന്ത്യക്കു പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു ആരാധനാലയങ്ങളിൽ ഒന്നാണിത്. മലേഷ്യയിലെ സെലാൻഗോറിൽ സ്ഥിതി ചെയ്യുന്ന ബട്ടു ഗുഹകൾ മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ അകലെയാണ്.

കാനിലെ ഐശ്വര്യ റായിയുടെ ലുക്കിനെ വിമർശിച്ച് തമിഴ് താരം കസ്തൂരിയും എത്തിയിരുന്നു. 'സമയം. ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും കാലം വെറുതെ വിടുന്നില്ല. ഐശ്വര്യ റായിക്ക് സമയത്തെ പിന്നിലാകേണ്ട ആവശ്യമുണ്ടായിരുന്നില്ല, അവർ സുന്ദരിയായി തന്നെ തുടരുമായിരുന്നു. പക്ഷേ, പ്ലാസ്റ്റിക് അവരുടെ കാലാതീതമായ സൗന്ദര്യം ഇല്ലാതാക്കി'– എന്നാണ് എക്സിൽ കുറിച്ചത്.

പരിക്കേറ്റ കൈയുമായാണ് ഐശ്വര്യ കാനിൽ എത്തിയത്. മകൾ ആരാധ്യയും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - M’sian Celebrity Chef Called Out Over Racial Thaipusam Comment on Aishwarya Rai’s Dress at Cannes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.