സിനിമ റിവ്യൂ: വെബ് പോർട്ടൽ തയാറാക്കുന്നതിൽ നടപടി തേടി ഹൈകോടതി

കൊച്ചി: സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വിവരങ്ങൾ നൽകാനുള്ള വെബ് പോർട്ടൽ തയാറാക്കുന്ന കാര്യത്തിൽ നടപടി തേടി ഹൈകോടതി. റിവ്യൂ ബോംബിങ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുതകുന്ന പൊലീസ് മേധാവി സമർപ്പിച്ച പ്രോട്ടോകോളുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ അമികസ്ക്യൂറിക്ക് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശവും നൽകി.

നിർദേശങ്ങളിൽ തീരുമാനമറിയിക്കാൻ അമികസ്ക്യൂറി രണ്ടാഴ്ച സമയം തേടിയതിനെത്തുടർന്ന് സിനിമ റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട ഹരജി ഫെബ്രുവരി 13ന് പരിഗണിക്കാൻ മാറ്റി. റിലീസ് ചെയ്യുന്നയുടൻ പുതിയ സിനിമകളെക്കുറിച്ച് ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന നെഗറ്റിവ് റിവ്യൂകൾക്കെതിരായ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Tags:    
News Summary - Movie Review: High Court seeks action in preparation of web portal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.