മമ്മൂട്ടിയുടെ ക്ലാസിക് ആക്ഷൻ ചിത്രമായ വല്യേട്ടനിൽ മോഹൻലാൽ ഉണ്ടായിരുന്നോ? എന്നിട്ട് കണ്ടില്ലല്ലോ എന്ന് ചോദിക്കാൻ വരട്ടെ. വല്യേട്ടൻ ചിത്രത്തിന്റെ നിർമ്മാതാക്കൾ മോഹൻലാലിന് പ്രത്യേക അതിഥി വേഷം പ്ലാൻ ചെയ്തിരുന്നു. അതിഥി വേഷം ചെയ്യാൻ മോഹൻലാൽ സമ്മതിച്ചിരുന്നു. എന്നാൽ ഷൂട്ടിങ്ങിന് ഒരു ദിവസം മുമ്പ് മറ്റൊരു ഷോക്കായി വിദേശത്തേക്ക് പോകേണ്ടിവന്നതിനാൽ അത് നടന്നില്ല.
തുടർന്ന് നിർമ്മാതാക്കൾ തിരക്കഥയിൽ മാറ്റം വരുത്തി മോഹൻലാലിന്‍റെ കഥാപാത്രത്തെ സിനിമയിൽ നിന്ന് ഒഴിവാക്കി. മോഹൻലാലിന്റെ നരസിംഹത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയിരുന്നു. കുറഞ്ഞ സ്ക്രീൻ പ്രസൻസ് ആണെങ്കിലും നന്ദഗോപാൽ മാരാരിനെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതാണ് വല്യേട്ടനിലൂടെ പുനഃസൃഷ്ടിക്കാൻ നിർമാതാക്കൾ ആഗ്രഹിച്ചത്.
2000 ലാണ് വല്യേട്ടൻ ഇറങ്ങിയത്. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെ കഴിഞ്ഞ നവംബറിനാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തിയത്. വല്ല്യേട്ടന്റെ രണ്ടാംവരവ് അറിയിച്ചുകൊണ്ട് പുറത്തിറക്കിയ ടീസർ മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നു. കൂടാതെ ഏറ്റവും കൂടുതൽ പേർ കണ്ട റീ-റിലീസ് ടീസറുമായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറിൽ ബൈജു അമ്പലക്കരയാണ് നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.