മോൺസ്റ്ററിൽ ലക്കി സിങ്ങായി മോഹൻലാൽ; ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്ത്​

മോഹൻലാല​ിനെ മുഖ്യകഥാപാത്രമാക്കി വൈശാഖ്​ സംവിധാനം ​െചയ്യുന്ന ​പുതിയ ചിത്രം '​മോൺസ്റ്ററിന്‍റെ' ഫസ്റ്റ്​ലുക്ക്​ പോസ്റ്റർ പുറത്തുവിട്ടു. ട്വിറ്ററിലൂടെ മോഹൻലാലാണ്​ പോസ്റ്റർ പുറത്തുവിട്ടത്​.

പുലിമുരുകൻ ടീം ഒരുക്കുന്ന ചിത്രത്തിൽ ലക്കി സിങ് എന്ന കഥാപാത്രത്തെയാണ്​ മോഹൻലാൽ അവതരിപ്പിക്കുക. ടർബൻ ധരിച്ച മോഹൻലാലിന്‍റെ ചിത്രമാണ്​ പോസ്റ്ററിൽ.

ആഷിർവാദ്​ സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ്​ ചിത്രത്തിന്‍റെ നിർമാണം. ഉദയകൃഷ്​ണയാണ്​ തിരക്കഥ ഒരുക്കുന്നത്​. പുലിമുരുകന്‍റെ വിജയത്തിന്​ ശേഷം അതേ ടീം ഒന്നിക്കുന്നതോടെ പ്രതീക്ഷയിലാണ്​ ആരാധകർ.

മോഹൻലാലിന്‍റെ മരക്കാർ അറബിക്കടലിന്‍റെ സിംഹമാണ് അടുത്തതായി​ പുറത്തിറങ്ങാനുള്ള ചിത്രം. ഒ.ടി.ടി പ്ലാറ്റ്​ഫോമിലൂടെയാണ്​ ചിത്രം പുറത്തിറക്കുകയെന്ന്​ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

പൃഥ്വിരാജ്​ സംവിധാനം ചെയ്യുന്ന ​ബ്രോ ഡാഡി, ബി. ഉണ്ണികൃഷ്​ണന്‍റെ ആറാട്ട്​, ഷാജി കൈലാസിന്‍റെ എ​േലാൺ, ജിത്തു ജോസഫിന്‍റെ 12ത്ത്​ മാൻ തുടങ്ങിയവയാണ്​ മോഹൻലാലി​ന്‍റെ പുറത്തുവരാനുള്ള മറ്റു ചിത്രങ്ങൾ. 

Tags:    
News Summary - Mohanlal shares first look of Monster as Lucky Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.