'വൗ! എനിക്ക് ഇത്ര വലിയ ബന്ധങ്ങളോ?' -എപ്സ്റ്റീൻ ഫയൽസിലെ പരാമർശത്തിൽ പ്രതികരിച്ച് അനുരാഗ് കശ്യപ്

യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട നിർണായക രേഖകളിലൂടെ ജെഫ്രി എപ്‌സ്റ്റീൻ എന്ന പേര് ആഗോളതലത്തിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. 'എപ്‌സ്റ്റീൻ ഫയലുകൾ' എന്നറിയപ്പെടുന്ന ഈ രേഖകളിൽ ദശലക്ഷക്കണക്കിന് പേജുകളും ആയിരക്കണക്കിന് ഫോട്ടോകളും വിഡിയോകളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. എപ്‌സ്റ്റീന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നത്. ഇതിൽ പല പ്രമുഖരുടെയും പേരുകൾ ഉൾപ്പെട്ടിരുന്നുട്ടിരുന്നു. അത്തരത്തിൽ വിമർശനങ്ങൾക്ക് ഇരയായ പേരാണ് സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്‍റേത്.

2017ൽ ബീജിങ്ങിൽ നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഒരു 'ബോളിവുഡ് വ്യക്തി'യെയും 'പ്രശസ്ത ബോളിവുഡ് സംവിധായകനെയും' എപ്സ്റ്റീൻ രേഖകളിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ അത് അനുരാഗ് കശ്യപ് ആണെന്ന രീതിയിൽ കുപ്രചരണം നടന്നിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ആ പരാമർശം തന്നെ ബാധിക്കുന്നതല്ലെന്നും ആ സന്ദർഭത്തെ എങ്ങനെ കാണുന്നുവെന്നും കശ്യപ് വ്യക്തമാക്കി.

സിറ്റ് വിത്ത് ഹിറ്റ്‌ലിസ്റ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഒരു റാൻഡം മെയിലിൽ, ഹാർവാർഡിൽ നിന്നും യേലിൽ നിന്നും എല്ലായിടത്ത് നിന്നും ഞങ്ങൾക്ക് ക്ഷണങ്ങൾ ലഭിക്കുന്നു. എനിക്കറിയില്ല. ഞാൻ ഒരിക്കലും ബീജിങ്ങിൽ പോയിട്ടില്ല. 2014ന് മുമ്പ് ഒരിക്കൽ ഞാൻ ചൈനയിലെ ഷാങ്ഹായിൽ പോയിട്ടുണ്ട്. ഞാൻ ബോംബെയിൽ റെക്കെ കളിച്ചു. അത്തരം ഗോസിപ്പുകൾ എന്നെ ബാധിച്ചിട്ടില്ല. ഞാൻ അതിനെ പറ്റി ചിന്തിക്കാറുമില്ല' അദ്ദേഹം പറഞ്ഞു. 'വൗ! എനിക്ക് ഇത്ര വലിയ ബന്ധങ്ങളോ'എന്ന് ചിലപ്പോൾ സ്വയം ചിന്തിക്കുമെന്നും അനുരാഗ് കശ്യപ് തമാശയായി കൂട്ടിച്ചേർത്തു.

2021ൽ തന്റെ വസതിയിൽ നടന്ന ആദായനികുതി റെയ്ഡിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു. അത് പ്രധാനമായും തന്റെ മുൻ പ്രൊഡക്ഷൻ ബാനറായ ഫാന്റം ഫിലിംസുമായി ബന്ധപ്പെട്ടതാണ്. ഫാന്റം ഫിലിംസുമായി ഇതിന് കൂടുതൽ ബന്ധമുണ്ട്. കാരണം എന്തുകൊണ്ട് പ്രൊഡക്ഷൻ നിർത്തി, പെട്ടന്ന് പിരിച്ചുവിട്ടു എന്നിങ്ങനെ ധാരാളം ചോദ്യങ്ങൾ ഉയർന്നിരുന്നവെന്ന് നടൻ പറഞ്ഞു.

Tags:    
News Summary - Anurag Kashyap on mention in Epstein files: Wow! What a company I have

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.