ദൃശ്യം ചിത്രത്തിൽ നിന്നും

നിഗൂഢതകളുടെ നിഴൽ വീണ വഴികളിലൂടെ അയാൾ തിരിച്ചെത്തുന്നു; ദൃശ്യം 3 തിയറ്ററുകളിലേക്ക്

മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രമായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം തിയറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രം മെയ് 21ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ... ജോർജുകുട്ടി എത്തുന്നു, സിനിമയുടെ പുതിയ പോസ്റ്റർ സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു. മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് ആഗോള റിലീസായാണ് ദൃശ്യം 3 എത്തുക.

ദൃശ്യം, ദൃശ്യം 2 എന്നിങ്ങനെ രണ്ടുഭാഗങ്ങളാണ് നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയപ്പോള്‍ കോവിഡ് കാലത്ത് ഒ.ടി.ടി റിലീസായി എത്തിയ ദൃശ്യം 2ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.

ദൃശ്യത്തിന്റെ ആദ്യഭാഗം 2013ലാണ് പുറത്തിറങ്ങിയത്. പിന്നാലെ മറ്റ് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. ഹിന്ദി പതിപ്പിൽ അജയ് ദേവ്ഗൺ ആണ് പ്രധാനവേഷത്തിൽ അഭിനയിച്ചത്. മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ ഹിറ്റായ ചിത്രത്തിന്‍റെ മൂന്നാഭാഗത്തിന്‍റെ ചിത്രീകരണം ഇരു ഭാഷയിലും ഒന്നിച്ചായിരുന്നു തുടങ്ങിയിരുന്നത്. അടുത്ത ഭാഗത്തിൽ എന്തായിരിക്കും കഥ എന്നതിന്‍റെ ആകാംക്ഷയിലാണ് ഇരു ഭാഷയിലേയും ആരാധകർ.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ, എഡിറ്റർ: വിനായക്, സംഗീതം: അനിൽ ജോൺസൺ. 

Tags:    
News Summary - Mohanlal’s Drishyam 3 gets new release date amid Middle East crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.