നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചതാണ് മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട്. ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന ഒട്ടനവധി ചിത്രങ്ങൾ ഇരുവരും ചേർന്ന് നൽകിയിട്ടുണ്ട്. ആ ഹിറ്റ്മേക്കേഴ്സ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങി.
ആശിർവ്വാദ് സിനിമാസിനു വേണ്ടി ആന്‍റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങിയത് ഫെബ്രുവരി 10നാണ്. ശനിയാഴ്ച മുതലാണ് മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങിയത്. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
മോഹൻലാലിനോടൊപ്പം യുവനടൻ സംഗീത് പ്രതാപും ചിത്രത്തിൽ ഉണ്ട്. സംഗീതിൻ്റെ ജൻമദിനം കൂടിയായിരുന്നു ഫെബ്രുവരി 14ന്. ഷൂട്ടിങ്ങിനിടെ ലളിതമായ രീതിയിൽ കേക്കുമുറിച്ച് സംഗീതിന് ജൻമദിനാശംസ നേർന്നു മോഹൻലാൽ. സത്യൻ സാറിനോടും ലാലേട്ടനുമൊത്ത് അഭിനയിക്കാനെത്തിയ ദിവസം തന്നെ തൻ്റെ ജൻമദിനം കടന്നുവന്നത് ഭാഗ്യമായി കരുതുന്നുവെന്ന് സംഗീത് പറഞ്ഞു.
സിദ്ദിഖ്, ലാലു അലക്സ്, സംഗീത എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. മാളവികാ മോഹനാണു നായിക. അഖിൽ സത്യന്‍റെ കഥക്ക് ടി.പി. സോനു തിരക്കഥ രചിച്ചിരിക്കുന്നു. മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു. അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ. എഡിറ്റിങ് - കെ. രാജഗോപാൽ. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും, ഡിസൈൻ -സമീരാസനീഷ്.
അനൂപ് സത്യനാണ് മുഖ്യ സംവിധാന സഹായി. സഹ സംവിധാനം - ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്. കൊച്ചി, വണ്ടിപ്പെരിയാർ, പൂനെ എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.