സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും എത്തുന്നു! എമ്പുരാൻ ആരംഭിച്ചു

പ്രേക്ഷകരെ ഏറെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും കടന്നുവരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. ചിത്രത്തിന്റെ രണ്ടാംഭാഗമായ എമ്പുരന്റെ ചിത്രീകരണം ഡൽഹിയിൽ ആരംഭിച്ചു.

രണ്ടാം ഭാഗത്തിനെ കുറിച്ചുളള സൂചന നൽകികൊണ്ടാണ് ലൂസിഫർ അവസാനിച്ചത്. രണ്ടാം ഭാഗം നിർമിക്കുന്നത്  ആശിർവാദ് സിനിമാസും ഇൻഡ്യയിലെ വൻകിട നിർമ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ്

. യു. എ. ഈ ,അമേരിക്ക, റഷ്യ എന്നിങ്ങളെ 20 ഓളം രാജ്യങ്ങളിലായിട്ടാണ് ചിത്രീകരണം നടക്കുന്നത്. വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിനു പുറമേ'ഹിന്ദി, തമിഴ് , തെലുങ്ക് ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്.

ലൂസിഫറിലെ താരങ്ങളായ പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ ശക്തമായ സാന്നിദ്ധ്യവുമായിട്ടുണ്ട്. ശശി കപൂറും സിനിമയുടെ ഭാഗമാണ്.നിരവധി വിദേശ താരങ്ങളും, ഇൻഡ്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

സംഗീതം - ദീപക് ദേവ്, സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ, എഡിറ്റിങ് - അഖിലേഷ് മോഹൻ, കലാസംവിധാനം -മോഹൻ ദാസ്, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ തുടങ്ങിയവരാണ് മറ്റു അണിയറപ്രവർത്തകർ.

Tags:    
News Summary - Mohanlal and Prithviraj Movie Empuraan Starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.