നെറ്റ്ഫ്ലിക്സിന്‍റെ ആഗോള സിനിമയിൽ 'മിന്നൽ മുരളി' നാലാം സ്ഥാനത്ത്

ലയാളത്തിന്‍റെ സൂപ്പർ താരം ടൊവിനോ തോമസ്​ നായകനായ 'മിന്നൽ മുരളി' നെറ്റ്ഫ്ലിക്സ്​ ആഗോള സിനിമയിൽ നാലാം സ്​ഥാനത്ത്​. കൂടാതെ പതിനൊന്ന്​ രാജ്യങ്ങളിലെ ആദ്യ പത്ത്​ സ്ഥാനങ്ങളിലും മിന്നൽ മുരളി ഇടംപിടിച്ചു. ​

ഇന്ത്യ, ഒമാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിൽ മിന്നൽ മുരളിക്ക്​ നെറ്റ്ഫ്ലിക്സിൽ മാത്രമാണ്​ സ്ട്രീമിങ്. സോഫിയ പോൾ (വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്) നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത സൂപ്പർ ഹീറോ ചിത്രത്തിന്​ മികച്ച പ്രതികരണമാണ്​ ലോകത്തിന്‍റെ വിവിധ ഇടങ്ങളിൽനിന്ന്​ ലഭിക്കുന്നത്​. മിന്നൽ മുരളിയായ ടൊവിനോ തോമസ്​ തിളങ്ങു​മ്പോൾ പ്രതിനായകനായി ഗുരു സോമസുന്ദരം മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ക്രിസ്മസിന്​ മുന്നോടിയായി ഡിസംബർ 24നായിരുന്നു ചിത്രത്തിന്‍റെ റിലീസ്.

ലോകത്തിലെ പ്രമുഖ സ്​ട്രീമിങ്​ വിനോദ ഉപാധിയാണ്​ നെറ്റ്​ഫ്ലിക്സ്​. ഹിന്ദി, തെലുങ്ക്​, കന്നഡ, തമിഴ്​ ഭാഷകളിൽ മിന്നൽ മുരളി റിലീസ്​ ചെയ്തിരുന്നു. കൂടാതെ വിദേശ ഭാഷകളിൽ ഡബ്​ ചെയ്തും സബ്​ ടൈറ്റിൽ ഉപയോഗിച്ചും പ്രദർശിപ്പിച്ചിരുന്നു.

'ഗോദ' എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നൽ മുരളിയെത്തിയത്.

മിന്നൽ മുരളി സിനിമയുടെ രണ്ടാം ഭാഗം ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാവ് സോഫിയ പോൾ അറിയിച്ചിരുന്നു. കുറേക്കൂടി വലിയ ചിത്രമായിരിക്കും രണ്ടാം ഭാഗം. ത്രീ ഡി ചിത്രമാകാനാണ് സാധ്യതയെന്നും അടുത്ത മാസം തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും സോഫിയ പോൾ പറഞ്ഞു.

Tags:    
News Summary - Minnal Murali becomes fourth most watched non English film on Netflix

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.