സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ നായികാനായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി. അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം. അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അഭിഷേക് ശ്രീകുമാർ, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ എന്നിവർ ചിത്രത്തിലെ അഞ്ച് ചെറുപ്പക്കാർ. ജാഫർ ഇടുക്കി, ജോയ് മാത്യു, കോട്ടയം നസീർ കോട്ടയം രമേശ്, ദിനേശ് ആലപ്പി, ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ, ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, അർസിൻ സെബിൻ ആസാദ്, ശ്രീഷ്‌മ ഷൈൻ ദാസ്, വീണ (അമ്മു)സുമയ്യ സലാം, ശ്രീഷ സുബ്രമണ്യൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
സംഗീതം - ജെനീഷ് ജോൺ .സാജൻ കെ. റാം, ഗാന രചന വൈശാഖ് സുഗുണൻ, ഷിബി പനങ്ങാട്. ഛായാഗ്രഹണം - എൽബൻകൃഷ്ണ. എഡിറ്റിങ്. - രജീഷ് ഗോപി. കലാസംവിധാനം - അജയ് മങ്ങാട്. കോസ്റ്റ്യും ഡിസൈൻ -സമീറാ സനീഷ്. മേക്കപ്പ് - റോണക്സ് സേവ്യർ. ത്രിൽസ് - കലൈ കിംഗ്സൺ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - എസ്. പ്രജീഷ്. അസ്സോസ്സിയേറ്റ് ഡയറക്ടർ - ബ്ലസൻ എൽസ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂനുസ് ബാബു തിരൂർ. പ്രൊഡക്ഷൻ മാനേജർ അതുൽ തലശ്ശേരി. ആസാദ് കണ്ണാടിക്കലാണ് പ്രൊഡക്ഷൻ കൺട്രോളർ. ഈ ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.