ഇന്ത്യയിലെ സൂപ്പർ താരങ്ങൾ സ്വന്തമാക്കാത്ത നേട്ടവുമായി നടൻ ജാഫർ സാദിഖ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ അഭിനയിച്ച താരമെന്ന മേലങ്കിയാണ് സ്വന്തമാക്കിയിരിക്കുന്നത്. നടൻ അഭിനയിച്ച അവസാന മൂന്ന് ചിത്രങ്ങളുടെ ആകെ ബോക്സോഫീസ് കളക്ഷൻ 2200 കോടിക്ക് മുകളിലാണ്. മറ്റൊരു നടനും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല.
2020 ൽ ചെറിയ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയിൽ ചുവടുവെച്ച ജാഫർ സാദിഖ് വളരെ പെട്ടെന്ന് തന്നെ കോളിവുഡിന്റെ ഭാഗ്യ താരമാവുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇവയെല്ലാം സൂപ്പർ ഹിറ്റാണ്. ഏറ്റവും വരുമാനം നേടിയ ചിത്രങ്ങളുമാണിവ.
2020-ൽ പാവ കഥൈകൾ എന്ന തമിഴ് ആന്തോളജി ചിത്രത്തിലൂടെയാണ് അഭിനയത്തിൽ ചുവടുവെക്കുന്നത്. എന്നാൽ നടന്റെ തലവരമാറുന്നത് 2022ൽ പുറത്തിറങ്ങിയ കമൽഹാസന്റെ വിക്രം എന്ന ചിത്രത്തിലൂടെയാണ്. വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ സഹായിയായിട്ടാണ് എത്തിയത്. ഈ ലോകേഷ് കനകരാജ് ചിത്രം ബോക്സോഫീസിൽ 414 കോടി നേടി. പിന്നീട് പുറത്തിറങ്ങിയ തലൈവരുടെ ജയിലർ, ഷാറൂഖ് ഖാന്റെ ജവാൻ എന്നീ ചിത്രങ്ങളിലും ജാഫർ ഭാഗമായിരുന്നു. ചെറിയ കഥാപാത്രമായിരുന്നെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തെന്നിന്ത്യൻ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ്- ലോകേഷ് കനകരാജ് ചിത്രമായ ലിയോയിലും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബർ 19 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.