മീഡിയവൺ അക്കാദമിയും വി.ജെ ഫിലിം ഹൗസും സംഘടിപ്പിക്കുന്ന സിനിമാ വർക്ക്‌ഷോപ്പ് മേയ് 13 മുതൽ

കോഴിക്കോട്: മീഡിയവൺ അക്കാദമിയും കൊച്ചി ആസ്ഥാനമായ വി.ജെ ഫിലിം ഹൗസും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന സിനിമ വർക്ക്‌ഷോപ്പ് തിരുവനന്തപുരത്ത്. മേയ് 13 മുതൽ 15 വരെ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് വർക്ക്‌ഷോപ്പ്.

സിനിമയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്കും സിനിമയെ തൊഴിൽ മേഖലയാക്കാൻ ഉദ്ദേശിക്കുന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് ക്ലാസുകൾ വിഭാവനം ചെയ്തിരിക്കുന്നത്. സംവിധായകൻ സന്തോഷ് വിശ്വനാഥ്, നടനും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ, വി.സി. അഭിലാഷ്, മാത്തുക്കുട്ടി, നടനും അഭിനയ പരിശീലകനുമായ മുരളി മേനോൻ, ഗ്രൂമർ എസ്.എസ്. ശരൺ, കലേഷ് പരമേശ്വരൻ തുടങ്ങി മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തരാണ് ക്ലാസുകൾ നയിക്കുന്നത്.

പ്രീപ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിങ്ങനെ തരം തിരിച്ചായിരിക്കും പഠനം. പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നീ മൂന്ന് മേഖലയും ഉൾപ്പെടുത്തി ഒരു സംവിധായകന്റെ നേതൃത്വത്തിൽ യഥാർത്ഥ സിനിമ ചെയ്യുന്ന അതേ ഗൗരവത്തിലാകും പരിശീലനം.

മറ്റേതൊരു തൊഴിൽ മേഖലയും പോലെ ചിട്ടയായ പഠനവും, കഠിനാധ്വാനവും ആവശ്യമായ മേഖലയാണ് സിനിമ. കഴിവും അർപ്പണബോധവും ഉള്ള ആർക്കും സിനിമയിൽ എത്തിച്ചേരാവുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ന് സിനിമ കടന്നുപോകുന്നത്. അതിനുദാഹരണമാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന സിനിമയെ വെല്ലുന്ന ഷോർട്ട് ഫിലിമുകൾ. സിനിമ പഠിക്കാൻ അധികസമയം ചെലവഴിക്കാൻ ഇല്ലാത്തവർക്ക് സിനിമ വർക്ക്‌ഷോപ്പും അതിൽ നിന്നുണ്ടാകുന്ന കൂട്ടായ്മയും സിനിമയിലേക്കുള്ള വഴി സുഗമമാക്കും.

പങ്കെടുക്കുന്നവർക്ക് മികച്ച പരിശീലനം നൽകാൻ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 80 പേർക്കായിരിക്കും പ്രവേശനം. വിശദ വിവരങ്ങൾക്ക്: 8891558884, 8943347460, mediaoneacademy.com ,  vjfilmhouse.com

Tags:    
News Summary - mediaone academy VJ film house film workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.