1. ഹീ- മാൻ കോമിക്കിൽ നന്നും 2. ചിത്രത്തിൽ നിന്നും
90സ് കിട്സിന്‍റെ ബാല്യ കാലം കളറാക്കി തീർത്ത സൂപ്പർ ഹീറോ കഥാപാത്രമാണ് ഹീ- മാൻ. വർഷങ്ങൽക്കിപ്പുറം കാർട്ടൂൺ സിനിമയായി ഹോളിവുഡിൽ എത്തുകയാണ്. ‘മാസ്റ്റേഴ്സ് ഓഫ് ദ് യൂണിവേഴ്സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ടീസർ ട്രെയിലർ പുറത്തെത്തി. ട്രാവിസ് നൈറ്റ് സംവിധാനം ചെയ്യുന്ന സിനിമയിൽ നിക്കൊളാസ് ഗലിസ്റ്റ്സീൻ ആണ് ഹീ–മാൻ ആയി എത്തുന്നത്.
ഹീ- മാന്റെ നിത്യശത്രുവായ സ്കെലെറ്റർ എന്ന വില്ലൻ കഥാപാത്രമായി എത്തുന്നത് ജേർഡ് ലെറ്റോ ആണെന്ന പ്രത്യേകതയുമുണ്ട്. ഇഡ്രിസ് എൽബ, മൊറെന ബക്കാറിൻ എന്നിവർക്കൊപ്പം അലിസൻ ബ്രീ, ജയിംസ് പുവർഫോയ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എം.ജി.എം സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രം സോണി പിക്ചേഴ്സും ആമസോണും ചേർന്നാണ് ആഗോളതലത്തിൽ വിതരണത്തിനെത്തിക്കുന്നത്. സിനിമ ജൂൺ 5-ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
ടീസറിനുതാഴെ മലയാളികളുൾപ്പെടെ നിരവധി പേരാണ് കമന്‍റുകളുമായി എത്തുന്നത്. ഒരു കാലഘട്ടത്തിന്‍റെ തന്നെ പ്രിയ കോമിക് കഥാപാത്രമായ ഹീ മാൻ ബിഗ് സ്ക്രീനിലേക്ക് എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.