'കുട്ടികൾക്ക് ടീച്ചേഴ്സ് ശല്യമായി മാറിയപ്പോൾ ഞാൻ സ്റ്റാഫ് റൂം കത്തിച്ചിട്ടുണ്ട്'- 'മരണ മാസ്സ്' സിവിക് സെൻസ്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സി'ന്‍റെ ടീസർ പുറത്ത്. ചിത്രം വിഷു റിലീസായിയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. സിജു സണ്ണി കഥ എഴുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

"ഇവിടുത്തെ നാട്ടുകാരോടൊക്കെ ചോദിച്ചാൽ അറിയാം ഞാൻ ഡെയിലി അവരെ സഹായിക്കാറുണ്ട്. പണ്ട് സ്കൂളിലെ കുട്ടികൾക്ക്, ടീച്ചേഴ്സ് ഒരു ശല്യമായി മാറുന്നു എന്ന് സാഹചര്യം വന്നപ്പോൾ ഞാൻ സ്റ്റാഫ് റൂം കത്തിച്ചിട്ടുണ്ട്. സ്കൂൾ അങ്ങനെ രണ്ടാഴ്ച അടച്ചു വക്കേണ്ട സാഹചര്യം ഉണ്ടായി. കുട്ടികൾക്ക് അതൊരു വലിയ ഗുണം ആയിരുന്നു" -എന്ന് പറയുന്ന ബേസിൽ കഥാപാത്രത്തെ ടീസറിൽ കാണാം.

ബേസിലിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ, ബിപിൻ ചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്. ചിത്രത്തിലെ ബേസിലിന്‍റെ സ്റ്റൈലിഷ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവിയാണ്. സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിങ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ. ജി. വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വി.എഫ്.എക്സ്- എഗ്ഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ്, ഐക്കൺ സിനിമാസ്. പി.ആർ.ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Tags:    
News Summary - Maranamass-Civic Sense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.