മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന പുതിയ ചിത്രമായ 'കളങ്കാവൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. ജിതിൻ ജെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്ക് നെഗറ്റീവ് വേഷമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റർ ആരാധകർക്കിടയിൽ തരംഗമായി.
കടിച്ചുപിടിച്ച സിഗററ്റുമായി വ്യത്യസ്തമായ ലുക്കിലാണ് മമ്മൂട്ടി പോസ്റ്ററിൽ. സിനിമയുടെ കഥയെ കുറിച്ചോ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന ഏഴാമത് ചിത്രമാണ് 'കളങ്കാവൽ'. നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍, റോഷാക്ക്, കണ്ണൂര്‍ സ്‌ക്വാഡ്, ടര്‍ബോ, ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്സ് എന്നിവയാണ് മമ്മൂട്ടിക്കമ്പനിയുടെ മുൻ ചിത്രങ്ങൾ.
ജിതിന്‍ കെ. ജോസും ജിഷ്ണു ശ്രീകുമാറും ചേര്‍ന്നാണ് കളങ്കാവലിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ അലിയാണ് സിനിമയുടെ ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് മുജീബ് നജീബ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.