മമ്മൂട്ടിക്കൊപ്പം പുതിയ ചിത്രവുമായ ഫാലിമി സിനിമ സംവിധായകൻ നിതീഷ് സഹദേവ്. സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നിതീഷാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അടുത്ത ചിത്രം മമ്മൂക്കക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള അധികം വിവരം പുറത്തു വന്നിട്ടില്ല. തിരുവനന്തപുരം സ്ലാംഗിലുള്ള ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രമായിരിക്കും എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരെ കേന്ദ്രകഥാപാത്രമാക്ക 2023 ൽ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമി മികച്ച അഭിപ്രായം നേടിയിരുന്നു.
അതേസമയം ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്" എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. ഗൗതം മേനോൻ ആദ്യമായി മലയാളത്തിൽ ഒരുക്കിയ ഈ ചിത്രത്തിൽ, ഒരു ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ഗോകുൽ സുരേഷ്,സുഷ്‍മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു കോമഡി ത്രില്ലർ ആയൊരുക്കിയ ചിത്രം രചിച്ചത്, ഡോ. സൂരജ് രാജൻ, ഡോ. നീരജ് രാജൻ എന്നിവർ ചേർന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.