മഹാരാജാസിലെ മനോഹരമായ ഓർമ പങ്കുവെച്ച് മമ്മൂട്ടി. 'എന്നെങ്കിലുമൊരിക്കൽ സിനിമാ ഷൂട്ടിങ്ങിനായി ഇവിടെ വരുമെന്ന് കരുതിയതല്ല. വർഷങ്ങൾക്കിപ്പുറം അതു സംഭവിച്ചു' എന്നുള്ള മെഗാസ്റ്റാറിന്റെ വാക്കുകളോടെയാണ് വിഡിയോ ആരംഭിക്കുന്നത്.
തന്റെ ലൈബ്രറിയിലെ ഓർമകളിലൂടേയും മമ്മൂട്ടി സഞ്ചരിക്കുന്നുണ്ട്. 'സിനിമാനടനല്ലാത്ത മുഹമ്മദ് കുട്ടി, കഥകളെയും കഥാപാത്രങ്ങളെയും അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം' എന്നാണ് ലൈബ്രറിയെ മമ്മൂട്ടി പരിചയപ്പെടുത്തിയത്.
1969-74 കാലഘട്ടത്തിലെ കോളജ് മാസികയിൽ അച്ചടിച്ചു വന്ന ചിത്രം ആദ്യമായി കാണുന്ന കൗതകത്തോടെ മെഗാസ്റ്റാർ നോക്കുന്നുണ്ട്. ഒരു പക്ഷെ തന്റെ ചിത്രം ആദ്യമായി അച്ചടിച്ചു വന്നത് ഈ മാസികയിൽ ആകുമെന്നും പഴയ ഓർമളിലൂടെ ഒരിക്കൽ കൂടി സഞ്ചരിച്ചു കൊണ്ട് പറഞ്ഞു.
കുട്ടികൾക്കൊപ്പം ചിത്രം പകർത്തിയതിന് ശേഷമാണ് മെഗാസ്റ്റാർ മഹാരാജാസ് വിട്ടത്. 'കാലം മാറും, കലാലയത്തിന്‍റെ ആവേശം അത് മാറില്ല. ആ പുസ്തകത്തിലെ ചിത്രത്തില്‍ നിന്നും ആ മൊബൈലില്‍ പതിഞ്ഞ ചിത്രത്തിലേക്കുള്ള ദൂരം' - മമ്മൂട്ടി പറഞ്ഞു നിർത്തുന്നു.
'കണ്ണൂർ സ്‌ക്വാഡി'ന്റെ ചിത്രീകരണത്തിനായാണ് മെഗാസ്റ്റാർ മഹാരാജാസിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.