പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. ഒക്ടോബർ 7 ന് ചിത്രം തിയറ്ററിൽ എത്തുന്നു. പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയിലറും പ്രേക്ഷകരിൽ റോഷാക്കിനെക്കുറിച്ചുള്ള ആകാംഷ കൂട്ടിയിട്ടുണ്ട്.
റോഷാക്കിലെ ലൂക്ക് ആന്റണിയുടെ ആഗമനോദ്ദേശത്തിന്റെ കാരണമറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനോടകം തന്നെ ചിത്രത്തിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രമെന്ന് ചില അനുമാനങ്ങൾക്കൊപ്പം വൈറ്റ് റൂം ടോർച്ചറിനെ കുറിച്ചെല്ലാം സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊടുമ്പിരി കൊള്ളുകയാണ്. നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീൻ യു. എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
കെട്ട്യോളാണ് എന്റെ മാലാഖക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണ് റോഷാക്ക്,. മമ്മൂട്ടിയുടെ നിർമാണ കമ്പനിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊച്ചിയിലും ദുബായിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുളാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.