സംവിധായകൻ ബാല ഒരുപാട് സഹായിച്ചു; 'വണങ്കാന്‍' ചിത്രത്തിൽ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി മമിത ബൈജു

തീയതി ക്ലാഷായത് കൊണ്ടാണ് സംവിധായകൻ ബാലയുടെ 'വണങ്കാന്‍' എന്ന ചിത്രത്തിൽ നിന്ന് പിൻമാറിയതെന്ന് നടി മമിത ബൈജു പറഞ്ഞിരുന്നു. ഒരു എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രീകരണത്തിനിടെ സംവിധായകൻ ബാലയിൽ നിന്ന് വഴക്ക് കേട്ടിരുന്നുവെന്നും എന്നാൽ  അത് കാര്യമായി എടുക്കരുതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നുവെന്നും മമിത 'വണങ്കാന്‍'  സിനിമയുടെ ചിത്രീകരണ അനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

എന്നാൽ  തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്നാണ് നടി പറയുന്നത്. മമിതയുടെ വാക്കുകൾ ദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കിയതോടെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. സെറ്റില്‍ തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ലെന്നും മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റം സംവിധായകൻ ബാലയിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൂടാതെ സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വളരെ നല്ല ബന്ധമായിരുന്നെന്നുംവ്യക്തമാക്കി.

' ഒരു തമിഴ് സിനിമയുമായി ബന്ധപ്പെട്ട് തന്റെ പേരിൽ പ്രചരിക്കുന്ന വാർത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് അറിയിക്കാൻ ആഗ്രഹിക്കുന്നു.  സിനിമ പ്രമോഷന്റെ ഭാഗമായി ഞാൻ നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം മാത്രം അടർത്തി‍യെടുത്ത് നിരുത്തരവാദമായ തലക്കെട്ട് നൽകിയിരിക്കുന്നു. സിനിമയുടെ ചിത്രീകരണ സമയത്ത് ബാല  സാറുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഒരു വർഷത്തോളം അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നെ മികച്ച അഭിനേതാവാകാൻ അദ്ദേഹം ഒരുപാട് സഹായിച്ചു. സെറ്റില്‍ തന്നെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചിട്ടില്ല. കൂടാതെ അധിക്ഷേപകരമായ പെരുമാറ്റവും ഉണ്ടായിട്ടില്ല. ജോലി സംബന്ധമായ കമിറ്റ്മന്റെസ് കാരണമാണ് ആ ചിത്രത്തിൽ നിന്ന് പിൻമാറിയത്'- മമിത ബൈജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സൂര്യയെ നായകനാക്കി ബാല സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ് ‘വണങ്കാൻ’. എന്നാല്‍ പിന്നീട് ഈ സിനിമയില്‍നിന്നും സൂര്യ പിന്മാറി. പിന്നാലെ മമിതയും പിന്മാറുകയായിരുന്നു. സിനിമയുടെ ചിത്രീകരണം ആദ്യം മുതല്‍ ആരംഭിക്കേണ്ടി വന്നതോടെയാണ് മമിത ചിത്രത്തിൽ നിന്ന് പിന്മാറിയത്.


Tags:    
News Summary - Mamitha Baiju clarifies statement on Bala: 'Didn't experience physical harm'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.