മംമ്ത മോഹൻദാസ്​ നിർമാണ സംരഭത്തിലേക്ക്​; ലോകമേ റാപ്​ സോങ്​ മ്യൂസിക്​ സിംഗിൾ രൂപത്തിൽ പുറത്തിറങ്ങുന്നു

മലയാള സിനിമ മേഖലയിൽ 15 വർഷം തികക്കുന്ന വേളയിൽ ജനപ്രിയ നായിക മംമ്ത മോഹൻദാസ് നിർമാണ സംരഭത്തിലേക്ക്. ക്ലബ് എഫ് എം -ൽ റേഡിയോ ജോക്കി ആയ ഏകലവ്യൻ സുഭാഷ് പാടി സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയ "ലോകമേ" എന്ന റാപ് സോങ്, ഒരു മ്യൂസിക് സിംഗിൾ രൂപത്തിൽ പുറത്തു വരുന്നു. ലോക്ക് ഡൌൺ കാലത്തു സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ആളുകൾ ഈ ഗാനം ഏറ്റെടുത്തത്. മമത മോഹൻദാസ്​ പ്രൊഡക്ഷണിൻെറ ബാനറിൽ മംമ്ത മോഹൻദാസും നോയൽ ബെന്നും നിർമിക്കുന്ന ഈ മ്യൂസിക് സിംഗിളിൽ പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക വിദഗ്ധർ അണി നിരക്കുന്നു.

വിഷ്വൽ എഫക്ട്സ് മേഖലയിൽ വളരെ കാലത്തെ പ്രവർത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിന് അനുയോജ്യമായ കോൺസെപ്റ് തയാറാക്കി മ്യൂസിക് സിംഗിൾ സംവിധാനം ചെയ്തു എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വിനീത് കുമാർ മെട്ടയിൽ സംഗീതം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഏകലവ്യൻ തന്നെയാണ്. ആമേൻ, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഛായാഗ്രാഹകൻ ആയി മാറിയ അഭിനന്ദൻ രാമാനുജം കാമറ കൈകാര്യം ചെയ്തിരിക്കുന്നു.

ദേശീയ അവാർഡ് ജേതാവും ഈ വർഷത്തെ കേരള സംസ്ഥാന അവാർഡിനും അർഹനായ പ്രസന്ന മാസ്റ്റർ ആണ് നൃത്ത സംവിധാനം. പ്രൊഡക്ഷൻ ഡിസൈൻ, ദേശീയ അവാർഡ് ജേതാവ് ബംഗ്ലാൻ. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന പ്രത്യേകതയോടെയാണ് "ലോകമേ" പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോജ് വസന്തകുമാർ. വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് കോക്കനട് ബഞ്ച് ക്രീയേഷൻസ്. മ്യൂസിക് മാസ്റ്ററിങ് അച്ചു രാജാമണി. സൗണ്ട് എഫക്ട്സ്, സംസ്ഥാന അവാർഡ് ജേതാക്കളായ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കളറിംഗ് ശ്രിക് വാരിയർ. ലൈൻ പ്രൊഡ്യൂസർ ജാവേദ് ചെമ്പ്, പി ഓ ഒ - ആതിര ദിൽജിത്ത്‌ 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.