'മാലിക്' ചോർന്നു; റിലീസ്​ ചെയ്​ത്​ ഒരുമണിക്കൂറിനുള്ളിൽ ടെലിഗ്രാമിൽ

തിരുവനന്തപുരം: ആമസോൺ പ്രൈമിൽ ഒ.ടി.ടി റിലീസായതിന്​ പിന്നാലെ ഫഹദ്​ ഫാസിലിന്‍റെ ബിഗ്​ ബജറ്റ്​ ചിത്രം 'മാലിക്​' ഇന്‍റർനെറ്റിൽ ചോർന്നു​. മഹേഷ്​ നാരായണൻ സംവിധാനം ചെയ്​ത ചിത്രത്തിന്‍റെ വ്യാജ പതിപ്പുകളാണ്​ ഒരു മണിക്കൂറിനുള്ളിൽ​ ടെലിഗ്രാമിലാണ്​ പ്രത്യക്ഷപ്പെട്ടത്​. ആ​േന്‍റാ ജോസഫാണ്​ 27 കോടി മുതൽ മുടക്കുള്ള പടം നിർമിച്ചിരിക്കുന്നത്​.

തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് മൂലം തീയറ്ററുകൾ അടച്ചിട്ട സാഹചര്യത്തിലാണ്​ ഡിജിറ്റലായി റിലീസ്​ ചെയ്​തത്​. ഫഹദിനെ കൂടാതെ നിമിഷ സജയൻ, ജോജു ജോർജ്​, വിനയ്​ ഫോർട്ട്​, ദിലീഷ്​ പോത്തൻ എന്നിവരാണ്​ മറ്റ്​ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്​. മഹേഷ്​ നാരായണൻ ത​ന്നെയാണ്​ ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്​. എഡിറ്റിങ്ങും അ​േദഹം തന്നെയാണ്​ നിർവഹിച്ചിരിക്കുന്നത്​. സാനു ജോർജാണ്​ ക്യാമറ കൈകാര്യം ചെയ്​തിരിക്കുന്നത്​. സുഷിൻ ശ്യാമാണ്​ സംഗീത സംവിധായകൻ.

2019 സെപ്​റ്റംബറിലാണ്​മാലിക്​ ചിത്രീകരണം തുടങ്ങിയത്​. 2021 മെയ് 13ന് മോഹൻലാൽ-പ്രയദർശൻ ടീമിന്‍റെ 'മരക്കാർ അറബിക്കടലിന്‍റെ സിംഹ'ത്തിനൊപ്പം റിലീസിന് ചെയ്യാനിരുന്നതായിരുന്നു. എന്നാൽ കോവിഡ്​ വ്യാപനം രൂക്ഷമായതിനെ തുടർന്ന്​ തിയറ്ററുകൾ വീണ്ടും അടച്ചതോടെയാണ്​ ഡിജിറ്റൽ റിലീസിലേക്ക്​ അണിയറ പ്രവർത്തകർ നീങ്ങിയത്​.

Tags:    
News Summary - malik movie leaked in telegram after world premiere in amazon prime video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.