പി. അഭിജിത്തിന്‍റെ 'അന്തരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ്​ ചെയ്​തു

കൊച്ചി: ട്രാന്‍സ്ജെൻഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്സിബിഷനുകളും ഡോക്യുമെന്‍ററികളും തയ്യാറാക്കി ശ്രദ്ധേയനായ 'മാധ്യമം' സീനിയർ ഫോ​ട്ടോഗ്രാഫർ പി. അഭിജിത്തിന്‍റെ പ്രഥമ ഫീച്ചര്‍ ഫിലിം ആണ്​ 'അന്തരം'. സിനിമയുടെ ഫസ്റ്റ്​ ലുക്ക് പോസ്റ്റര്‍ വിവിധ രംഗത്തെ പ്രമുഖരും ചലച്ചിത്രാസ്വാദകരും സംവിധായകന്‍റെ സുഹൃത്തുക്കളും ചേര്‍ന്ന്​ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തു.

ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ ജീവിതം പറയുന്ന, അഭിജിത്ത്​ സംവിധാനം ചെയ്​ത 'എന്നോടൊപ്പം' എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന 'അന്തര'ത്തിന്‍റെ കഥയും അഭിജിത്തി​േന്‍റതാണ്. ജോ​േജാ ജോൺ ജോസഫ്​, പോൾ കൊല്ലനൂർ, ജോമിൻ വി. ജിയോ, രേണുക അയ്യപ്പൻ, എ. ശോഭില എന്നിവരാണ്​ നിർമ്മാണം. ഛായാഗ്രഹണം -മുഹമ്മദ്​ എ., തിരക്കഥ, സംഭാഷണം -ഷാനവാസ്​ എം.എ., എഡിറ്റിങ് ​-അമൽജിത്ത്​, അസോ. ഡയറക്​ടർ -മനീഷ്​ യാത്ര,കോ പ്രൊഡ്യൂസേഴ്​സ് ​-ജസ്റ്റിൻ ജോസഫ്​, മഹീപ്​ ഹരിദാസ്​, ഒറിജിനൽ ബാക്ക്​ഗ്രൗണ്ട്​ സ്​കോർ -പാരീസ്​ വി. ചന്ദ്രൻ, സൗണ്ട്​ ഡിസൈൻ -വിഷ്​ണു പ്രമോദ്​, അജയ്​ ലെ ഗ്രാൻഡ്​, ഗാനരചന -അജീഷ്​ ദാസൻ, സംഗീതം -രാജേഷ്​ വിജയ്​, പി.ആർ.ഒ -പി.ആർ. സുമേരൻ.

Tags:    
News Summary - Malayalam movie Antharam first look poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.