സംവിധായകൻ ലോകേഷ് കനകരാജും രജനീകാന്തും ചേർന്ന് അവതരിപ്പിച്ച കൂലി എന്ന ചിത്രത്തെ വൻ പ്രതീക്ഷയോടെയാണ് ആരാധാകർ എതിരേറ്റതെങ്കിലും വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. ആഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തിയ ചിത്രം വലിയ വിമർശനങ്ങളാണ് നേരിട്ടത്. ചിത്രത്തിന്‍റേത് ദുർബലമായ തിരക്കഥയായിരുന്നുവെന്നാണ് ഭൂരിഭാഗം പേരുടേയും വിമർശനം. ഇപ്പോഴിതാ, കൂലിയുടെ രചയിതാവ് കൂടിയായ സംവിധായകൻ ലോകേഷ് കനകരാജ് വിമർശനങ്ങളെ അംഗീകരിക്കുകയാണ്.
'കൂലിക്കെതിരെ ആയിരക്കണക്കിന് വിമർശനങ്ങളാണ് ഉയർന്നത്. അതെല്ലാം എന്റെ അടുത്ത ചിത്രത്തിൽ തിരുത്താൻ ഞാൻ ശ്രമിക്കും. ഇത്രയധികം വിമർശനങ്ങൾ വന്നപ്പോഴും രജനികാന്ത് സാറിനുവേണ്ടി ജനങ്ങൾ ചിത്രം കണ്ടു. ചിത്രം 500 കോടി കലക്ട് ചെയ്തുവെന്ന് നിർമാതാവ്മ്പറഞ്ഞു. ഇത്രയും വലിയ വിജയമാക്കിയ എല്ലാവരോടും പ്രത്യേകം നന്ദി അറിയിക്കുന്നു.' - മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ചിത്രം ശരാശരിയില്‍ ഒതുങ്ങിയതിന് പിന്നാലെ ലോകേഷിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം കൂലിക്ക് നേരെ വലിയ ട്രോളുകളും ഉയർന്നു.
സിനിമയുടെ റിലീസിന് ശേഷം ആദ്യമായി ചിത്രത്തിനെതിരെയുള്ള വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ വിമർശനങ്ങളെ അംഗീകരിക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.