മോഹൻലാൽ

ബറോസിനേക്കൾ അബദ്ധം! വർഷാവസാനം മോഹൻലാലിന് പരാജയം‍? വൃഷഭയുടെ ആദ്യ പ്രതികരണങ്ങൾ...

നന്ദ കിഷോർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമാണ് 'വൃഷഭ'. ക്രിസ്മസ് ദിനമായ ഇന്നലെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. മോഹൻലാൽ ആരാധകരും സിനിമ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം പ്രതീക്ഷിച്ച മികവ് പുലർത്തിയില്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. പുരാണവും ആധുനികതയും സമന്വയിപ്പിക്കുന്ന സിനിമക്ക് അത് ആരാധകരിലേക്ക് എത്തിക്കാൻ ശക്തമായൊരു അടിത്തറ ആവശ്യമാണ്. എന്നാൽ വി.എഫ്.എക്സും ലോജിക്കും സിനിമയിൽ വേണ്ടരീതിയിൽ പ്രാവർത്തികമായില്ലെന്നാണ് ആരാധക പ്രതികരണം.

മോഹൻലാലിന്‍റെ ആക്ഷൻ സിനിമ എന്ന നിലയിൽ ആദ്യ ദിനം തന്നെ ഷോ കാണാൻ നിരവധി പേർ എത്തിയിരുന്നു. എന്നാൽ ചിത്രം പ്രതീക്ഷിച്ച രീതിയിലല്ലെന്നും, ബറോസിനെക്കാൾ മോശമാണെന്നുമായിരുന്നു പലരുടേയും പ്രതികരണം. വർഷാവസാനം മോഹൻലാൽ സിനിമകൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കാറില്ലെന്നും കഴിഞ്ഞ വർഷാവസാനും പുറത്തിറങ്ങിയ ബറോസിനെ മുൻനിർത്തി ആരാധകർ പ്രതികരിച്ചു. ചില രംഗങ്ങളിൽ മോഹൻലാലിന്‍റെ അഭിനയം നന്നായിരുന്നുവെന്നും എന്നാൽ ചിത്രത്തിന്‍റെ ആദ്യ പകുതിയേക്കാൾ മോശമാണ് രണ്ടാം പകുതിയെന്നും മറ്റു ചിലർ എക്സിൽ കുറിച്ചു.

ഒരു അച്ഛൻ മകൻ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന പുരാണവും ആധുനികതയും കൂടിച്ചേരുന്ന കഥയാണ് ചിത്രം പറയുന്നത്. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. എസ്.ആർ.കെ., ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ സംഭാഷണങ്ങൾ രചിച്ചത്. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ ഭാഷകളിൽ കൂടി റിലീസ് ചെയ്തു.

ഛായാഗ്രഹണം ആന്റണി സാംസൺ, എഡിറ്റിങ് കെ.എം. പ്രകാശ്, സംഗീതം സാം സി.എസ്., സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടി, ആക്ഷൻ പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ എന്നിവർ നിർവഹിച്ചിരിക്കുന്നു. ശോഭ കപൂർ, ഏക്താ ആർ കപൂർ, സി.കെ. പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിങ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിച്ചത്.

Tags:    
News Summary - Vrusshabha movie review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.