ഗാൽ ഗാഡോട്ട് ഇസ്രായേലിനെ പിന്തുണച്ചു; ഡിസ്നിയുടെ സ്നോ വൈറ്റിന് വിലക്ക് ഏർപ്പെടുത്തി ലെബനൻ

ഡിസ്നിയുടെ വരാനിരിക്കുന്ന 'സ്നോ വൈറ്റ്' തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്ക് ഏർപ്പെടുത്തി ലെബനൻ. ദുഷ്ട രാജ്ഞിയായി അഭിനയിക്കുന്ന ഇസ്രായേലി നടി ഗാൽ ഗാഡോട്ടിനെ കാസ്റ്റ് ചെയ്തതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. ലെബനൻ ആഭ്യന്തര മന്ത്രി അഹമ്മദ് അൽ ഹജ്ജാറാണ് തീരുമാനം പുറപ്പെടുവിച്ചത്. രാജ്യത്തെ ചലച്ചിത്ര, മാധ്യമ മേൽനോട്ട സമിതിയുടെ ശുപാർശകളെ തുടർന്നാണ് ഈ നീക്കം. ലെബനനിലെ ഹിസ്ബുള്ള സ്ഥാനങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലി സൈനിക നടപടികൾ തുടരുന്നതിനിടെയാണ് നടപടി.

ഗാഡോട്ട് കുറച്ചുകാലമായി ഇസ്രായേൽ ബഹിഷ്‌കരണ പട്ടികയിൽ ഉണ്ടെന്ന് ബെയ്റൂട്ട് ആസ്ഥാനമായുള്ള ഡിസ്നി റിലീസുകൾ കൈകാര്യം ചെയ്യുന്ന വിതരണക്കാരായ ഇറ്റാലിയ ഫിലിംസിന്റെ പ്രതിനിധി പറഞ്ഞു. അവർ അഭിനയിച്ച ഒരു സിനിമയും രാജ്യത്ത് ഇതുവരെ റിലീസ് ചെയ്തിട്ടില്ല പ്രതിനിധി പറഞ്ഞു.

ഇസ്രായേലി നടിയും മോഡലുമായ ഗാൽ ഗാഡോട്ട് 2009ൽ ദി ഫാസ്റ്റ് ആൻഡ് ദി ഫ്യൂരിയസ് എന്ന ചലച്ചിത്ര പരമ്പരയിലെ ഗിസെലെ എന്ന കഥാപാത്രത്തിലൂടെയും, ബാറ്റ്മാൻ വി സൂപ്പർമാൻ, ഡോൺ ഓഫ് ജസ്റ്റിസ് (2016) മുതൽ ഡിസി എക്സ്റ്റെൻഡഡ് യൂണിവേഴ്‌സിലെ വണ്ടർ വുമണായും ഏറെ ശ്രദ്ധ നേടി. 

Tags:    
News Summary - Lebanon bans Disney's Snow White over Gal Gadot's support for Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.