കാത്തുകാത്തിരുന്ന് കുറിപ്പാട്ട് എത്തി...

വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ 'കുറി​'യിലെ പ്രൊമോ ഗാനം എത്തി. ​"ആശിക്കും കാലം മുന്നിൽ വട്ടം ചുറ്റുന്നെ" എന്ന് തുടങ്ങുന്ന പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത് വിനു തോമസാണ്. ബി.കെ ഹരിനാരായണന്റെ വരികൾ പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്.

ആദ്യ വരികൾ വിനീത് ശ്രീനിവാസൻ പാടുന്നതാണ് കാണുന്നത്. തുടർന്നുള്ള വരികളിൽ വിഷ്ണു ഉണ്ണികൃഷ്ണനും മറ്റ് താരങ്ങളും പാട്ടിനൊപ്പം ചുവട് വെക്കുന്നുണ്ട്.

ജൂലൈ 8ന് തിയേറ്ററുകളിലേക്ക് എത്തുന്ന കുറി കൊക്കേഴ്സ് മീഡിയ&എൻറർടെയ്ൻമെന്റ്സ് നിർമിച്ച് കെ.ആർ.പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

Full View

വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ സുരഭി ലക്ഷ്മി, അതിഥി രവി,വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്‌, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും വേഷമിടുന്നു. ഛായാഗ്രഹണം സന്തോഷ്‌ സി പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്.ബി.കെ ഹരിനാരായണന്റെ ഗാനങ്ങൾക്ക് സംഗീതം വിനു തോമസ് ആണ്.

പ്രൊജക്റ്റ്‌ ഡിസൈനർ-നോബിൾ ജേക്കബ്, ആർട്ട്‌ ഡയറക്ടർ - രാജീവ്‌ കോവിലകം, സംഭാഷണം-ഹരിമോഹൻ ജി, കോസ്റ്റ്യൂം-സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിങ് ഡയറക്ടർ - ശരൺ എസ്.എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു. പി.ആർ.ഒ -ആതിര ദിൽജിത്

Tags:    
News Summary - kuri film song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.