സസ്പെൻസും പ്രണയവും ഇടകലർന്ന കെ. എൻ. ബൈജു ചിത്രം 'ഓർമ്മയിൽ എന്നും'

എം. ജെ. ഫിലിംസിൻ്റെ ബാനറിൽ കെ. എൻ. ബൈജു കഥ, തിരക്കഥ, സംഭാഷണം, ക്യാമറ, മ്യൂസിക്, എഡിറ്റിങ് എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഓർമ്മയിൽ എന്നും". ചിത്രത്തിന്‍റെ ഷൂട്ടിങ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു.

യു.എസ്സ് സിറ്റിസനായ ഗോപീകൃഷ്ണൻ റിട്ടയർ ജീവിതത്തിനിടയിൽ തന്‍റെ പ്രിയ സുഹൃത്തായ തോമസ്സിനെ കാണാൻ നാട്ടിലെത്തുന്നു. പരമ്പരാഗത കൃഷിക്കാരനായ തോമസിന് തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്ന കൃഷി നാശത്താലും മറ്റും ഭീമമായ നഷ്ടം സംഭവിച്ച് കടക്കെണിയിലകപ്പെട്ട് നട്ടം തിരിയുകയാണ്. അയാളുടെ ദുഖ:ങ്ങളുടെ തീഷ്ണതയിൽ ഒരു താങ്ങായി നില്ക്കുന്നത് ഭാര്യ ത്രേസ്യമ്മയും കൊച്ചുമകൾ ആമിയുമാണ്.

ഗോപീകൃഷ്ണന്‍റെ വരവോടെ തോമസിന് ഒരു വലിയ ആശ്വാസമാകുന്നതാണ് കഥ. ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ സസ്പെൻസും ത്രില്ലറും പ്രണയവും ഇടകലർന്ന് 'ഓർമ്മയിൽ എന്നും' എന്ന ചിത്രം കടന്നു പോകുന്നു.

ഗോപീകൃഷ്ണനായി എം.ജെ ജേക്കബും തോമസായി നാകു കോടിമതയും അഭിനയിക്കുന്നു. അഞ്ച് ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബാലതാരം ഹെയ്സൽ ആമിയായി അഭിനയിക്കുന്നു.

സലാം കുന്നത്തൂർ, സലാമുദ്ദീൻ വർക്കല, ഇർഷാദ്അലി, അൻസാരി കോട്ടയം, ജിസ്മി ജോൺ, മിനി സുരേഷ്, ജിൻസി ചിന്നപ്പൻ, നയന, നിമിഷ ശ്രീകുമാർ തുടങ്ങിയവരും അഭിനയിക്കുന്നു.

കഥ, തിരക്കഥ, സംഭാഷണം, മ്യൂസിക്, ക്യാമറ,സംവിധാനം കെ എൻ ബൈജു.നിർമ്മാണം എം ജെ ജേക്കബ്ബ് മാമ്പറ. എക്സിക്യുട്ടിവ് പ്രൊഡ്യൂസർ നാരായണൻകുട്ടി. ഗാനങ്ങൾ രാജീവ് ആലുങ്കൽ. ആലാപനം ബിജു നാരായണൻ, മധു ബാലകൃഷ്ണൻ. മേക്കപ്പ് സെയ്തലവി മണ്ണാർക്കാട്. ആർട്ട് എസ്സ് കെ,അരുൺ എസ്സ് കല്യാണി. കോസ്റ്റ്യൂംസ് തംബുരു, സ്റ്റിൽസ് പ്രശാന്ത് ശ്രെയ.പ്രൊഡക്ഷൻ എക്സിക്യുട്ടിവ് ശ്രീകുമാർ. മെസ്സ് റിയാസ് പാളാന്തോടൻ. യൂണിറ്റ് ഔട്ട് ഡോർ അദിസ് സിനി ലൈറ്റ്സ്. ക്യാമറ യൂണിറ്റ് ക്യാന്‍റീസ് ക്യാമറ.

Tags:    
News Summary - KN Baiju's film Ormayil EnnumKN Baiju's film Ormayil Ennum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.