ഫയർ ലുക്കിൽ ഖാൻ; കിങ് റിലീസ് തിയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: തിയറ്ററുകൾ തീപിടിപ്പിക്കുമെന്ന് ആരാധകർ കരുതുന്ന ആ സിനിമയുടെ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 24-അന്ന് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബോളിവുഡിന്റെ കിങ് ഷാരൂഖ് ഖാൻ പ്രധാന റോൾ അഭിനയിക്കുന്ന കിങ് സിനിമയുടെ റിലീസിങ് നടക്കും.

മാസങ്ങൾ ഏറെ കടന്നുപോകാനുണ്ടെങ്കിലും കിങ് എങ്ങനെയെല്ലാം പ്രത്യക്ഷപ്പെടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. പത്താൻ എന്ന ബ്ലോക്ക് ബസ്റ്റർ സിനിമക്കുശേഷം സിദ്ധാർഥ് ആനന്ദും ഷാരൂഖും ഒന്നിക്കുന്ന സിനിമകൂടിയാണിത്.

കഴിഞ്ഞ വർഷം ഷാരൂഖ് ഷാന്റെ പിറന്നാൾ ദിനത്തിൽ സിനിമയുടെ ​ടൈറ്റിൽ പ്രഖ്യാപിച്ചത് ആരാധകരെ ഇളകി മറിക്കുന്നതായിരുന്നു. കിങ് ഖാന്റെ വേറിട്ട ലുക്ക് ആരാധർ ഏറ്റെടുക്കുകയും ചെയ്തു.

കിങ് എന്ന വിളിപ്പേരുള്ള താരരാജാവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് അണിയറിയിലൊരുങ്ങുന്നതെന്നാണ് ബോളിവുഡിലെ സംസാരം. ബ്രാൻഡ് ന്യൂ ഷാരൂഖ് ആയിരിക്കും കാണികൾക്കു മുമ്പിലെത്തുകലെയന്ന് സിദ്ധാർഥും പറയുന്നു.

റിലീസിങ് ഡേറ്റിനൊപ്പം പുറത്തിറക്കിയ വിഡിയോലിലെ പവർഫുൾ പഞ്ച് ഡയലോഗ് ‘ഐ.ആം നോ ഫിയർ, ഐ.ആം ടെററർ’ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ ഏറ്റെടുത്തു.

Tags:    
News Summary - King to set theaters on fire; Release date announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.