മലയാളത്തിലെ സൂപ്പർഹിറ്റ് ത്രില്ലറുകളിലൊന്നായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗം ഏറെ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ സിനിമയാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു ചിത്രം നേടുന്ന മികച്ച കളക്ഷൻ കരസ്ഥമാക്കിയ ചിത്രം 237 കോടി ബോക്സോഫീസ് കളക്ഷൻ കരസ്ഥമാക്കി.
മോഹൻലാലിന്‍റെ പിറന്നാൾ ദിനമായ മെയ് 21നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രം ഇനി ഒ.ടി.ടിയിലെത്തുകയാണ്. ആദ്യ രണ്ട് ഭാഗങ്ങളിലെയും താരനിര തന്നെയാണ് മൂന്നാം ഭാഗത്തും ഉള്ളത്. പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ ചിത്രം ജൂൺ 18ന് തിയേറ്ററുകളിലെത്തും. തിയേറ്ററുകളിലേതുപോലെ സിനിമ ഒ.ടി.ടി പ്ലാറ്റ്ഫോമിലെത്തുമ്പോളും വലിയ കാഴ്ചക്കാരെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.