Posted On
date_range Updated On
date_range കാഞ്ചന 4ൽ വമ്പൻ താരനിരയ്‌ക്കൊപ്പം നയൻതാരയും; അഭ്യൂഹങ്ങൾ ശക്തം
തമിഴിലെ ഹൊറർ-കോമഡി ചിത്രമായ കാഞ്ചനയുടെ നാലാം ഭാഗത്തിന്‍റെ ഒരുക്കത്തിലാണ് രാഘവ് ലോറൻസ്. സെപ്തംബറിൽ ആരംഭിച്ച ചിത്രീകരണം ഇപ്പോളും പുരോഗമിക്കുകയാണ്. സിനിമയിൽ നായകനായെത്തുന്ന രാഘവ് ലോറൻസ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്നത്.
പൂജ ഹെഗ്ഡെ, നോറ ഫത്തേരി എന്നിങ്ങനെ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ നയൻതാരയും എത്തുന്നു എന്ന റിപ്പോട്ടാണ് ഇപ്പോൾ പുരത്തു വരുന്നത്. എന്നാൽ നിർമാതാക്കൾ നയൻതാര സിനിമയുടെ ഭാഗമാകുന്നുവെന്ന വാർത്തയുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
കാഞ്ചന 4ൽ മറ്റ് നിരവധി അഭിനേതാക്കളും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഈ സിനിമയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ച് തന്‍റെ വീട് ഒരു സ്കൂളാക്കി മാറ്റുമെന്ന് രാഘവ് ലോറൻസ് നേരത്തേ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.