‘കിങ്​ ഓഫ് കൊത്ത’ ഒ.ടി.ടിയിലേക്ക്

ദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ് കൊത്ത’ ഒ.ടി.ടിയിലേക്ക്. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ‘കിങ്​ ഓഫ് കൊത്ത’ സംവിധാനം ചെയ്തത്. സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

ദുൽഖറിനൊപ്പം ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്‍മി, നൈല ഉഷ, ശാന്തി കൃഷ്‍ണ, അനിഖാ സുരേന്ദ്രൻ എന്നിവരും ചിത്രത്തിലുണ്ട്. ‘കിങ് ഓഫ് കൊത്ത’യുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖർ, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, കൊറിയോഗ്രാഫി ഷെറീഫ്.

ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ് ‘കിങ്​ ഓഫ് കൊത്ത’യുടെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത്. നേരത്തേ സെപ്റ്റംബർ 22ന് ചിത്രം ഒ.ടി.ടിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ട്. ആ തീയതി മാറ്റിയിരിക്കുകയാണ് ഇപ്പോൾ. സെപ്‍തംബര്‍ 28നോ 29നോ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രതീക്ഷിക്കാം.

Tags:    
News Summary - King of Kotha OTT Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.