അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫിസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഈ തനിനിറം' എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 13ന് പ്രദർശനത്തിനെത്തും. ധനുഷ് ഫിലിംസിന്‍റെ ബാനറിൽ എസ്. മോഹൻ നിർമ്മിക്കുന്ന ഈ ചിത്രം രതീഷ് നെടുമങ്ങാടാണ് സംവിധാനം ചെയ്യുന്നത്.
പതിവായി കാമ്പ് വിത്ത് സ്ട്രെയിഞ്ചേഴ്സ് പ്രോഗ്രാമുകൾ നടന്നു വരുന്ന ഇല്ലിക്കൽ ഹോളിഡേയ്സ് എന്ന റിസോർട്ടിൽ ഒരു കാമ്പിൽ പങ്കെടുക്കാനായി നാടിന്‍റെ നാനാഭാഗത്തുനിന്നും നിരവധി ചെറുപ്പക്കാർ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകൾ നടക്കുന്നതിനിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിൽ. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ചിത്രത്തിന്‍റെ കഥ പുരോഗമിക്കുന്നത്.
അന്വേഷണത്തിന്‍റെ ഓരോ ഘട്ടങ്ങൾ പിന്നിടുമ്പോഴും വലിയ ദുരൂഹതകളുടെ ചുരുളുകളാണ് നിവരുന്നത്. ഈ കുറ്റാന്വേഷണ ചിത്രത്തിന്‍റെ ആകർഷണവും പുതിയ പുതിയ വഴിത്തിരിവുകൾ തന്നെയാണ്. എസ്.ഐ. ഫെലിക്സ് ലോപ്പസ് എന്ന കഥാപാത്രമായാണ് അനൂപ് മേനോൻ എത്തുന്നത്.
രമേഷ് പിഷാരടി, ഇന്ദ്രൻസ്, നോബി പ്രസാദ് കണ്ണൻ, ജി. സുരേഷ് കുമാർ, ദീപക് ശിവരാജൻ, അജിത്, രമ്യ മനോജ്, അനഘ രോഹൻ, ആദർശ് ഷേണായ്, ബാലു, ശ്രീധർ, ആദർശ്, ഷാനവാസ്, വിജീഷ, ഗൗരി ഗോപൻ, ആതിര, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. തിരക്കഥ -അംബിക കണ്ണൻ ബായ്. ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു. സംഗീതം - ബിനോയ് രാജ് കുമാർ. ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിങ് - അജു അജയ്. കലാസംവിധാനം - അശോക് നാരായൺ.
കോസ്റ്റ്യൂം ഡിസൈൻ - റാണാ. മേക്കപ്പ് - രാജേഷ് രവി. സ്റ്റിൽസ് - സാബി ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജു സമഞ്ജ്സ. അസോസിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസന്‍റ്, സൂര്യ. ഫിനാൻസ് കൺട്രോളർ - ദില്ലി ഗോപൻ. പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ. എക്സിക്കുട്ടീവ് പ്രൊഡ്യുസർ - ആനന്ദ് പയ്യന്നർ - ഓശാനാമൗണ്ട്, വാഗ വാഗമൺ, തിരുവനന്തപുരം എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.