സേവനങ്ങൾ മെച്ചപ്പെടുത്തണം, എയർ ഇന്ത്യയെ വിമർശിച്ച് ഖുശ്ബു; മാപ്പ് പറഞ്ഞ് അധികൃതർ

യർ ഇന്ത്യയിൽ നിന്ന് തനിക്കുണ്ടായ മോശം  അനുഭവം പങ്കുവെച്ച് നടി ഖുശ്ബു സുന്ദർ. വീൽ ചെയറിനായി എയർ പോർട്ടിൽ കാത്തിരിക്കേണ്ടി വന്ന സംഭവം പങ്കുവെച്ച് കൊണ്ടാണ് വിമർശിച്ചത്. ഇനിയും സേവനങ്ങൾ മെച്ചപ്പെടുത്തണമെന്നും നടി പറഞ്ഞു.

ട്വിറ്ററിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഖുശ്ബു വെളിപ്പെടുത്തിയത്. എയർ ഇന്ത്യയെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു ട്വീറ്റ്. 'കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് വീൽ ചെയർ ആവശ്യമായിരുന്നു. എന്നാൽ അത് ലഭിക്കാനായി വിമാനത്താവളത്തിൽ 30 മിനിറ്റ് കാത്തിരിക്കേണ്ടിവന്നു. കാൽമുട്ടിന് പരിക്കേറ്റ ഒരു യാത്രക്കാരനെ കൊണ്ടുപോകാൻ അടിസ്ഥാനപരമായി വേണ്ട വീൽചെയർ പോലും ലഭ്യമാക്കാൻ എയർ ഇന്ത്യക്ക് കഴിഞ്ഞില്ല. മറ്റൊരു എയർലൈനിൽ നിന്ന് വീൽചെയർ കടം വാങ്ങിയാണ് എനിക്ക് നൽകിയത്. എയർ ഇന്ത്യ ഇനിയും തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്തണം' -നടി പറഞ്ഞു.

നടിയുടെ ട്വീറ്റ് വൈറലായതോടെ ക്ഷമ ചോദിച്ച് എയർ ഇന്ത്യ രംഗത്ത് എത്തി. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമ ചോദിക്കുന്നു. ഉടൻ ഈ വിവരം ചെന്നൈയിലെ എയർലൈൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതായിരിക്കുമെന്ന് എയർ ഇന്ത്യ പറഞ്ഞു.


Tags:    
News Summary - Khushbu Sundar slams Air India over 'no basic wheelchair’ at Chennai airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.