പ്രഥ്വിരാജ് ഖലീഫ സിനിമയുടെ ഗ്ലിംപ്സ് വീഡിയോയിൽ
മലയാള സിനിമ ആസ്വാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രം 'ഖലീഫ'യുടെ ഗ്ലിംപ്സ് വിഡിയോ പുറത്തിറങ്ങി. ആമിർ അലി എന്ന ഗോൾഡ് സ്മഗ്‌ളറിന്റെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. കഥാപാത്രത്തിന്റെ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് ഗ്ലിമ്പ്സ് വിഡിയോ ഒരുക്കിയിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളുള്ള ചിത്രത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പൃഥ്വിരാജ് എത്തുന്നത്. പോക്കിരിരാജ എന്ന സിനിമക്ക് ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖലീഫക്ക് ഉണ്ട്.
ആഗസ്റ്റ് ആറിന് ലണ്ടനിലാണ് ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളിന് തുടക്കമായത്. 2022ല്‍ പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് ഇത്. 'പ്രതികാരം സ്വർണത്തിൽ എഴുതപ്പെടും' എന്നാണ് ഖലീഫയുടെ ടാഗ് ലൈന്‍. ചിത്രം ഒരു ഹൈ വോൾട്ടേജ് മാസ് എന്റർടെയ്‌നർ ആയിരിക്കുമെന്ന് നേരത്തെ വൈശാഖ് ഉറപ്പ് നല്‍കിയിരുന്നു. സത്യൻ സൂര്യൻ ആണ് ഛായാഗ്രഹണം. ഷാജി നടുവിൽ കലാസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. യു.കെ കൂടാതെ യു.എ.ഇ (ദുബൈ), നേപ്പാള്‍, ഇന്ത്യ എന്നിങ്ങനെ നാല് രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.
ജിനു വി. എബ്രഹാം ആണ് ചിത്രത്തിന്‍റെ രചയിതാവ്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ എന്നീ സിനിമകൾക്ക് ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ജേക്സ് ബിജോയ് ആണ് ഖലീഫക്ക് സംഗീതം ഒരുക്കുന്നത്. ചമൻ ചാക്കോ എഡിറ്റിങ്ങും ജോമോൻ ടി. ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകരെക്കുറിച്ചും താരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ നിർമാതാക്കൾ വഴിയേ പുറത്തുവിടും. സിനിമയുടെ അനൗൺസ്‌മെന്റ് പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. കൈകൊണ്ട് മുഖം മറച്ച തരത്തിലുള്ള പൃഥ്വിരാജിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ജിനു എബ്രഹാം ഇന്നോവേഷൻസ് ആണ് സിനിമ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.