ചിത്രത്തിന്‍റെ പോസ്റ്റർ
ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് 'സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ' ട്രെയിലർ പുറത്ത്. ചിത്രം ഫെബ്രുവരി 27ന് സ്ട്രീമിങ് ആരംഭിക്കും. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ എഴുതിയ ഈ സീരീസിന്റെ ഷോ റണ്ണർ മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫാണ്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ സീരീസ് നിർമിച്ചിരിക്കുന്നത് സെൻട്രൽ അഡ്വർടൈസിങിന്റെ ബാനറിൽ മാത്യു ജോർജ്ജാണ്.
റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് സീരീസിന്റെ ഇതിവൃത്തം. ഒരുപാട് നിഖൂഢതകൾ ചുരുളഴിക്കുന്ന ഈ പരമ്പര മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകർക്ക് ഒരുക്കുക എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
പി.എം ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച ഈ വെബ് സീരീസിന്റെ എഡിറ്റിങ് റിയാസ് കെ. ബദറാണ്. സംഗീതം വിഷ്ണു ശ്യാം. പി.ആർ.ഓ - റോജിൻ കെ റോയ് എന്നിവരാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ സ്ട്രീം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.