സിനിമയിൽ സജീവമായി നിൽക്കുമ്പോൾ തന്നെ താരങ്ങൾ രാഷ്ട്രീയത്തിലും ചുവടു വയ്ക്കാറുണ്ട്. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കുകയാണ് നടൻ യഷ്. ഇന്ത്യ ടുഡേ കോൺക്ലേവിൽ പങ്കെടുക്കവെയാണ് ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയം നന്ദിയില്ലാത്ത ജോലിയാണെന്നും അതിൽ തനിക്ക് താൽപര്യമില്ലെന്നും യഷ് വ്യക്തമാക്കി.
'ഒന്നാമതായി തന്റെ മേഖലയായ സിനിമയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ പരിമിതിക്കുളളിൽ നിന്നു കൊണ്ട് സമൂഹത്തിലും മാറ്റം വരുത്താൻ ശ്രമിക്കും. കുറച്ചു പേർക്കായി തന്നാൽ കഴിയുന്ന പലതും ചെയ്യുന്നുണ്ട്. രാഷ്ട്രീയം നന്ദിയില്ലാത്ത ജോലിയാണ്, എനിക്ക് അതിനോട് താൽപ്പര്യമില്ല'; യഷ് വെളിപ്പെടുത്തി.
കെ. ജി. എഫ് എന്ന ഒറ്റ ചിത്രത്തിലൂടെയാണ് യഷ് ലോകമെമ്പാടും ആരാധകരെ കൂട്ടിയത്. ഗോഡ്ഫാദർമാരില്ലാതെ സ്വന്തം കഠിന പ്രയത്നം കൊണ്ട് സിനിമയിൽ എത്തിയ നടന് നീണ്ടയൊരു കാലം വേണ്ടിവന്നു സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ. ഇന്ന് ഭാഷാവ്യാത്യാസമില്ലാതെയാണ് യഷിനെ നെഞ്ചിലേറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.