ജെല്ലിക്കെട്ട്​, മൂത്തോൻ, ബിരിയാണി.... സംസ്​ഥാന ചലചിത്ര അവാർഡുകൾ ഇന്ന്​ പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്​ഥാന ചലചിത്ര അവാർഡുകൾ ചൊവ്വാഴ്​ച പ്രഖ്യാപിക്കും. ഉച്ച 12 മണിക്ക്​ മന്ത്രി എ.കെ. ബാലൻ പുരസ്​കാരം​ പ്രഖ്യാപിക്കും. മികച്ച ചിത്രം, നടൻ, നടി വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ്​. മധു അമ്പാട്ട്​ അധ്യക്ഷനായ സമിതിയാണ്​ പുരസ്​കാരം നിർണയിക്കുന്നത്​. കോവിഡി​െൻറ പശ്ചാത്തലത്തിൽ ഫെബ്രുവരി, മാർച്ച്​ മാസങ്ങളിൽ നടക്കുന്ന പ്രഖ്യാപനം നീണ്ടുപോകുകയായിരുന്നു. 

ജെല്ലിക്കെട്ട്​, മൂ​േത്താൻ, ബിരിയാണി, ​കോളാമ്പി, കെഞ്ചിര, കുമ്പളങ്ങി നൈറ്റ്​സ്​, ഉയരെ, രംപുന്തനവരുതി, ഉണ്ട, മരക്കാർ അറബിക്കടലി​െൻറ സിംഹം തുടങ്ങിയവയാണ്​ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ.

ആൻഡ്രോയ്​ഡ്​ കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ്​, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന്​ സുരാജ്​ വെഞ്ഞാറമൂടും മൂത്തോനിലെ അഭിനയത്തിന്​ നിവിൻ പോളിയും അമ്പിളിയിലെ സൗബിൻ ഷാഹിറും ഇഷ്​കിലുടെ ഷെയ്​ൻ നിഗവും മികച്ച നടൻമാരുടെ പട്ടികയിൽ ഇടംപിടിച്ചു.

ബിരിയാണിയിലെ അഭിനയത്തിന്​ മോസ്​കോ മേളയിലെ ബ്രിസ്​ക്​ വിഭാഗത്തിൽ മികച്ച നടിക്കുള്ള അവാർഡ്​ സ്വന്തമാക്കിയ കനി കുസൃതി, ഉയരെയിലെ അഭിനയത്തിന്​ പാർവതി തിരുവോത്ത്​, പ്രതിപൂവൻകോഴിയിലെ മഞ്​ജു വാര്യർ, ഹെലൻ, കുമ്പളങ്ങി നൈറ്റ്​സ്​ എന്നിവയിലെ അന്നാ ബെൻ എന്നിവരും മികച്ച നടിമാരുടെ സാധ്യത പട്ടികയിൽ ഇടംപിടിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.