55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രേക്ഷകർ പ്രതീക്ഷിച്ച പോലെ തന്നെ ജനപ്രിയ സിനിമയായി പ്രേമലു തെരഞ്ഞെടുക്കപ്പെട്ടു. സൂപ്പർ ശരണ്യ എന്ന ചിത്രത്തിന് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നസ്ലിൻ, മമിത ബൈജു, ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. 2024 ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തിയ ചിത്രം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും മികച്ച പ്രതികരണമാണ് നേടിയത്.
മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ചിത്രം പ്രദർശനത്തിനെത്തിയിരുന്നു. സംവിധായകൻ എസ്.എസ്. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിങ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലു തെലുങ്കിൽ എത്തിച്ചത്. ഡി.എം.കെ നേതാവും അഭിനേതാവും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് പ്രേമലുവിന്റെ തമിഴ് പതിപ്പിറ്റിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.
റൊമാന്റിക് കോമഡി ചിത്രമായ പ്രേമലു വൻ ബോക്സ് ഓഫിസ് കലക്ഷനാണ് നേടിയത്. ലോകമെമ്പാടുമായി ഏകദേശം 136 കോടി വരുമാനം ചിത്രം നേടിയിരുന്നു. മൂന്ന് കോടി ബജറ്റിൽ നിർമിച്ച ചിത്രം വൻ വാണിജ്യ വിജയമായി മാറി. 2024 ലെ ഏറ്റവും ലാഭകരമായ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നായി പ്രേമലു സ്ഥാനം പിടിച്ചു.
കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ മുമ്പിൽ എത്തിയത്. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.
മികച്ച ഗായകൻ: കെ.എസ് ഹരിശങ്കർ(എ.ആർ.എം).
മികച്ച ഗായിക: സെബ ടോമി(അംഅ).
മികച്ച സംഗീത സംവിധായകൻ: സുഷിൻ ശ്യാം(മഞ്ഞുമ്മൽ ബോയ്സ്).
മികച്ച ഗാനരചയിതാവ്: വേടൻ(മഞ്ഞുമ്മൽ ബോയ്സ്-വിയർപ്പു തുന്നിയിട്ട കുപ്പായം).
പ്രേമലുവാണ് മികച്ച ജനപ്രിയ ചിത്രം.
മികച്ച നവാഗത സംവിധായകൻ ഫാസിൽ മുഹമ്മദ്(ഫെമിനിച്ചി ഫാത്തിമ).
സയനോര ഫിലിപ്പ് ആണ് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്.
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ്(ബൊഗയ്ൻ വില്ല, രേഖാചിത്രം)
വിഷ്വൽ എഫക്റ്റ്: എ.ആർ.എം
നൃത്തസംവിധാനം: ഉമേഷ്, ബൊഗേയ്ൻവില്ല
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) സയനോര: ചിത്രം ബറോസ്, ആൺ -രാജേഷ് ഗോപി (ബറോസ്)
മേക്കപ്പ്: റോണക്സ് സേവ്യർ (ഭ്രമയുഗം, ബൊഗെയ്ൻവില്ല)
ശബ്ദരൂപകല്പന: ഷിജിൻ മെൽവിൻ, അഭിഷേക് (മഞ്ഞുമ്മൽ ബോയ്സ്)
സിങ്ക് സൗണ്ട്: അജയൻ അടാട്ട് (പണി)
കലാസംവിധാനം:അജയൻ ചാലിശ്ശേരി(മഞ്ഞുമ്മൽ ബോയ്സ്)
എഡിറ്റിംഗ് -സൂരജ് (കിഷ്കിന്ധാകാണ്ഡം)
തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. 2024ലെ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് നടന്‍ പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണനയില്‍ വന്നത്. രണ്ടുദിവസം മുന്‍പാണ് ജൂറി സ്ക്രീനിങ് പൂര്‍ത്തിയാക്കിയത്.
കേരളപിറവി ദിനമായ നവംബർ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു. ജൂറി ചെയർമാനായ പ്രകാശ് രാജിന്‍റെ അസൗകര്യം പരിഗണിച്ചാണ് അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചത്. 128 എൻട്രികളാണ് പുരസ്കാരത്തിന് എത്തിയത്. അന്തിമ റൗണ്ടിലേക്ക് 30ലേറെ ചിത്രങ്ങൾ പരിഗണിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.