'കേരള ക്രൈം ഫയൽസ് 2' ഉടൻ എത്തും; എപ്പോൾ എവിടെ കാണാം

മലയാളം വെബ് സീരീസായ കേരള ക്രൈം ഫയൽസ് 2 ഉടൻ സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. കേരള ക്രൈം ഫയൽസ് 2 2025 ജൂൺ 20 മുതൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. വെബ് സീരീസ് റിലീസിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്ലാറ്റ്‌ഫോമിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ നടത്തി. ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്.

കേരള ക്രൈം ഫയൽസ് 2 - ദി സെർച്ച് ഫോർ സി.പി.ഒ അമ്പിളി രാജു എന്നതാണ് സീരീസിന്‍റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സ്റ്റേഷനിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ ഒരു യുവ പൊലീസ് ഉദ്യോഗസ്ഥയുടെ അപ്രത്യക്ഷമാകലിന്റെ കഥയാണ് സീരീസ്.

കേരള ക്രൈം ഫയൽസ് 2ൽ അജു വർഗീസും ലാലും ആദ്യ സീസണിലെ തങ്ങളുടെ വേഷങ്ങൾ വീണ്ടും അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, രഞ്ജിത് ശേഖർ, സഞ്ജു സാനിച്ചൻ, സുരേഷ് ബാബു, നവാസ് വള്ളിക്കുന്ന്, നൂറിൻ ഷെരീഫ്, ജിയോ ബേബി തുടങ്ങിയ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന പരമ്പരയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ബാഹുൽ രമേശ് ആണ്. ഹിഷാം അബ്ദുൾ വഹാബ് സംഗീതം നൽകിയപ്പോൾ, ഡി.ഒ.പിയും എഡിറ്റിങ്ങും യഥാക്രമം ജിതിൻ സ്റ്റാനിസ്ലോസും മഹേഷ് ഭുവനേന്ദും നിർവഹിച്ചു.

പരമ്പരയുടെ ആദ്യ സീസണായ കേരള ക്രൈം ഫയൽസ് -ഷിജു, പാറയിൽ വീട്, നീണ്ടകര, 2023 ജൂൺ 2 ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഒന്നിലധികം ഭാഷകളിൽ സീരീസ് ലഭ്യമാകും. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് ആണ് കേരള ക്രൈം ഫയൽസ്.

Tags:    
News Summary - Kerala Crime Files 2 OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.