കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ റെട്രോ സിനിമയുടെ ട്രെയിലറിന് ശേഷം മലയാളം സൂപ്പർസ്റ്റാർ ജയറാമിന് ഒരുപാട് ട്രോളുകൾ ലഭിച്ചിരുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറായിട്ടും മറ്റ് ഭാഷകളിൽ ചെന്ന് കോമാളി വേഷം ചെയ്യുന്നത് എന്തിനാണെന്ന് ചോദിച്ചാണ് ആരാധകർ ട്രോളിയത്.
നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി കാർത്തിക്ക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോജു ജോർജു പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പൂജ ഹെഡ്ജെയാണ് നായിക വേഷത്തിലെത്തുന്നത്. എന്നാൽ ചിത്രത്തിൽ ജയറാമിന്‍റെ റോൾ പ്രധാനമാണെന്നും കളിയാക്കേണ്ടതില്ലെന്നും പറയുകയാണ് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്.
'ജയറാം സാറിന്‍റേത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെര്‍ഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാന്‍ പറ്റും. വില്ലനായും ക്യാരക്ടര്‍ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോ ആയി ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കിലും വലിയ പടങ്ങളില്‍ വില്ലനായും സപ്പോര്‍ട്ടിങ് റോളിലും കാണാം. എന്നാല്‍ എനിക്ക് അദ്ദേഹത്തിന്‍റെ പഞ്ചതന്ത്രത്തിലെ മീറ്ററാണ് ഏറ്റവും ഇഷ്ടം. ആദ്യം ഒരുപാട് പേരെ ആലോചിച്ചിരുന്നു,' ജയറാം പറഞ്ഞു.
മെയ് ഒന്നിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നത്. കങ്കുവ എന്ന പരാജയ ചിത്രത്തിന് ശേഷം സൂര്യയുടേതായി പുറത്തെത്തുന്ന ചിത്രമാണ് റെട്രോ. നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയുടെ ഭാഗമാകുന്നത്. സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.