Posted On
date_range Updated On
date_range കന്നട നടി ലീലാവതി നിര്യാതയായി
ബംഗളൂരു: മുതിർന്ന കന്നട നടി ലീലാവതി (85) ബംഗളൂരുവിൽ നിര്യാതയായി. നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു മരണം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
കന്നട, തമിഴ്, തെലുങ്ക് ഭാഷകളിൽ 600ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. നടൻ കൂടിയായ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. ദക്ഷിണ കന്നടയിലെ ബെൽത്തങ്ങാടിയിൽ ജനിച്ച ലീല കിരൺ എന്ന ലീലാവതി ഭക്ത കുംഭാര, ശാന്ത തുക്കാറാം, ഭക്ത പ്രഹ്ലാദ, മംഗല്യയോഗ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിൽ എന്നും ഓർമിക്കപ്പെടുന്നു. കന്നട ഇതിഹാസം രാജ്കുമാറിനൊപ്പം നിരവധി സിനിമകളിൽ നായികവേഷം ചെയ്തു. 400ഓളം കന്നട സിനിമകളിൽ വേഷമിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.